ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച യു​വ​തി​യെ ര​ക്ഷ​പെ​ടു​ത്തി​യ ബ​സ് ജീ​വ​ന​ക്കാ​ര​നെ ആ​ദ​രി​ച്ചു
Tuesday, June 25, 2024 7:10 AM IST
കൊ​യി​ലാ​ണ്ടി: പു​ഴ​യി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ ബ​സ് ജീ​വ​ന​ക്കാ​ര​നെ ആ​ദ​രി​ച്ചു. ക​ഴി​ഞ്ഞ കൊ​യി​ലാ​ണ്ടി താ​മ​ര​ശേ​രി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ലെ ക്ലീ​ന​ർ ബാ​ലു​ശേ​രി സ്വ​ദേ​ശി ഷി​മി​ത്തി​നെ​യാ​ണ് ആ​ദ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ട്ട​റി​ൽ എ​ത്തി​യ യു​വ​തി ക​ണ​യ​ങ്കോ​ട് പാ​ല​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ സ്കൂ​ട്ട​ർ നി​ർ​ത്തി പു​ഴ​യി​ലെ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ഇ​ത് ക​ണ്ട ഉ​ട​നെ ബ​സ് നി​ർ​ത്തി ഷി​മി​ത്ത് പു​ഴ​യി​ലേ​ക്ക് എ​ടു​ത്തു ചാ​ടി നാ​ട്ടു​കാ​രാ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും ഷി​മി​ത്തും ചേ​ര്‍​ന്ന് യു​വ​തി​യെ ര​ക്ഷ​പെ​ടു​ത്തി.


ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ന​ട​ന്ന ആ​ദ​രി​ക്ക​ല്‍ ച​ട​ങ്ങി​ല്‍ കൊ​യി​ലാ​ണ്ടി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ മെ​ൽ​വി​ൻ ജോ​സ് ഷി​മി​ത്തി​ന് മെ​മ​ന്‍റോ ന​ല്‍​കി. അ​ഗ്നി ര​ക്ഷാ​സേ​ന ഇ​ൻ​സ്പെ​ക്ട​ർ സി.​കെ. മു​ര​ളീ​ധ​ര​ൻ കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കി.