സമൂഹമാധ്യമങ്ങളിൽ അധിക്ഷേപഹാസ്യങ്ങൾ വർധിക്കുന്ന നിലവിലെ സാഹചര്യത്തിൽ അഭിപ്രായ സ്വാതന്ത്ര്യം നിലനിർത്തിക്കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിലെ അധിക്ഷേപ സ്വഭാവമുള്ള ഇടപെടലുകൾ കണ്ടെത്താനും തടയാനും സൈബർ പോലീസ് വികസിപ്പിച്ച പ്രത്യേക സോഫ്റ്റ്വെയർ സ്വാഗതാർഹമാണ്.
അധിക്ഷേപകരമായ വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നതും അവക്ക് ലൈംഗികച്ചുവയുള്ളതും അവമതിപ്പുണ്ടാകുന്നതുമായ കമന്റുകളുമാണ് ഈ സോഫ്റ്റ്വെയറിലൂടെ കണ്ടെത്തുക. പരാതികളില്ലാതെ ഇത്തരക്കാർക്കെതിരേ നടപടിയും സ്വീകരിക്കാം.
മൂന്നുവർഷം വരെ കഠിനതടവ് ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി ആയിരിക്കും കേസെടുക്കുക. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ കൂടുതൽ സൗഹാർദ്ദപരമാക്കുന്ന ഇത്തരത്തിലുള്ള നടപടികൾ കാര്യക്ഷമമായി നടപ്പാക്കുമെന്നും ഡിജിറ്റൽ അറസ്റ്റ്, ഹണി ട്രാപ്പ് തുടങ്ങിയ ഇതര സൈബർ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാൻ സമാനമായ പരിഹാരങ്ങളും പ്രത്യാശിക്കുന്നു.
ഷംവീൽ കാവനൂർ