സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനുള്ള ഫണ്ട് രണ്ടു മാസത്തിലേറെയായി ലഭിക്കാത്തത് പ്രധാനാധ്യാപകർക്കു വലിയ സാന്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ട്. ഉച്ചഭക്ഷണം മുടങ്ങാതിരിക്കാൻ അതിനുള്ള തുക കണ്ടെത്തേണ്ട ഗതികേടിലാണ് അധ്യാപകർ.
ഫണ്ട് ഇടയ്ക്കിടെ മുടങ്ങുന്നത് പതിവായിരിക്കുകയാണ്. ഇതു പലരെയും കടക്കെണിയിലാക്കുന്നുണ്ട്. ഫണ്ട് കുടിശിക എത്രയും വേഗം കൊടുത്തുതീർക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. സ്കൂളുകളിലെ ഉച്ചഭക്ഷണ ഫണ്ട് യഥാസമയം ലഭ്യമാക്കുന്നതിൽ സർക്കാർ പ്രത്യേക താത്പര്യമെടുക്കേണ്ടത് അത്യാവശ്യമാണ്.
മുരളീമോഹൻ മഞ്ചേരി, മലപ്പുറം