ആഘോഷങ്ങൾക്കായി അനേകായിരങ്ങൾ കൂടുന്നയിടങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതിനു സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചിരിക്കുകയാണല്ലോ. ആന പോകുന്ന വഴിയിൽ, നല്ല അളവിൽ വിസർജിക്കുന്നത് സാധാരണമാണ്.
ഇരുചക്രവാഹനങ്ങൾ ഇതിൽതട്ടി മറിയാനും കാൽനടക്കാർ തെന്നിവീഴാനുമിടയുണ്ട്. പ്രത്യേകിച്ച് മഴക്കാലത്ത് ഇതു ചതഞ്ഞു പരന്നു പരിസരം വൃത്തിഹീനമാകുന്നു. പിണ്ഡമിടുന്പോൾതന്നെ പാപ്പാൻ, കൈയിൽ കരുതിയിട്ടുള്ള ഒരു ഡസ്റ്റ്പാൻകൊണ്ട് ഇത് കോരിമാറ്റുകയാണെങ്കിൽ പ്രശ്നപരിഹാരമാകും.
സി.സി. മത്തായി മാറാട്ടുകളം, ചങ്ങനാശേരി