സംസ്ഥാനത്ത് പലയിടങ്ങളിലും ഭൂമി റീസർവേ നടന്നുകൊണ്ടിരിക്കുകയാണല്ലോ. ഇതിന്റെ ഏകദേശസമയം അതതിടങ്ങളിലുള്ള വസ്തു ഉടമകളെ മുൻകൂർ അറിയിക്കാനുള്ള നടപടിയുണ്ടാകണം. ഇത് വാർഡ് മെംബർ വഴിയുമാകാം. ഇങ്ങനെ ചെയ്താൽ സർവേ ജീവനക്കാരെയും കാത്ത്, ജോലിയുമൊഴിവാക്കി ഒന്നിലധികം ദിവസങ്ങൾ പാഴാക്കേണ്ടിവരുന്നത് ഒഴിവാക്കാമല്ലോ.
സി.സി. മത്തായി മാറാട്ടുകളം, ചങ്ങനാശേരി