അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയ 1,458 സർക്കാർ ജീവനക്കാർക്കെതിരേ കർശന നടപടിയെടുക്കാനും, അവർ കൈപ്പറ്റിയ തുക പലിശസഹിതം തിരിച്ചുപിടിക്കാനും മറ്റും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതയോഗത്തിൽ തീരുമാനമെടുത്തതായി പത്രത്തിൽ കണ്ടു. തീരുമാനം നല്ലതു തന്നെ. പക്ഷേ അപ്പോഴും ചോദ്യങ്ങൾ അവശേഷിക്കുകയാണ്.
അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയ ആ 1,458 സർക്കാർ ഉദ്യോഗസ്ഥർ ആരാണ്? അവരുടെ പൂർണവിവരങ്ങൾ സർക്കാർ പുറത്തുവിടാൻ തയാറാകാത്തത് എന്തുകൊണ്ടാണ്? ആ അനർഹർ ആരാണെന്ന് പൊതുജനം അറിയേണ്ടെ? തട്ടിപ്പ് പുറത്തു വന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും സർക്കാർ ഇതിന് തയാറാകാത്തതുകാണുമ്പോൾ ഒരു സംശയം. ആ1,458 പേരും സംഘടിത ശക്തികളായതുകൊണ്ടാണോ?
കണ്ണോളി സുനിൽ, തേലപ്പിള്ളി