വൈദ്യുതിബോർഡ് നഷ്ടത്തിലാണെന്നു പറഞ്ഞ് ഇടയ്ക്കിടെ നിരക്കു വർധിപ്പിക്കുന്ന സർക്കാർ എന്തുകൊണ്ട് ബോർഡിന്റെ കെടുകാര്യസ്ഥതകൊണ്ട് വരുത്തുന്ന നഷ്ടം കാണാതെപോകുന്നു?
സർക്കാർസ്വകാര്യ സ്ഥാപനങ്ങളിൽനിന്നു പിരിഞ്ഞുകിട്ടാനുള്ളത് 3,000 കോടി രൂപയാണ്. ഇതിൽ 1,800 കോടി സർക്കാർ സ്ഥാപനങ്ങൾ നൽകാനുള്ളതാണ്. ജല അഥോറിറ്റി മാത്രം 1,000 കോടിയോളം രൂപ അടയ്ക്കാനുണ്ട്. സ്വകാര്യസ്ഥാപനങ്ങളിൽനിന്നു കിട്ടാനുള്ളത് 1,200 കോടി രൂപയും.
ഇതൊന്നും പിരിച്ചെടുക്കാതെ നഷ്ടത്തിന്റെ കണക്കുപറഞ്ഞ് ഉപഭോക്താക്കളുടെമേൽ നിരക്കുവർധന ഏർപ്പെടുത്തുന്നത് ശരിയാണോ സർക്കാരേ? എന്തു നൽകിയാലും ജനങ്ങൾ അത് സഹിച്ചുകൊള്ളും എന്ന നയം സർക്കാർ ഉപേക്ഷിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ അതിനുള്ള തിരിച്ചടി ജനം നൽകാതിരിക്കില്ല.
കണ്ണോളി സുനിൽ, തേലപ്പിള്ളി