സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടിയത് ജനങ്ങൾക്കേറ്റ പ്രഹരമാണ്. ഗാർഹികകാർഷിക ഉപയോഗത്തിനുള്ള വൈദ്യുതിയുടെ നിരക്കുവർധന ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
നിത്യോപയോഗ സാധനങ്ങുടെ നിരക്ക് വാനോളം ഉയരത്തിലേക്ക് നീങ്ങുന്നു. വിലക്കയറ്റത്തിൽ അകപ്പെട്ട് ജനങ്ങൾ വലയുന്നു. അവരുടെ ജീവിതം വഴിമുട്ടി നിൽക്കുന്നു. വിശപ്പിന് പരിഹാരം കണ്ടെത്താൻ ജനം ക്ലേശിക്കുകയാണ്. ഇവിടെയൊരു ഭരണകൂടം ഉണ്ടോയെന്ന് പലപ്പോഴും ചിന്തിക്കേണ്ട ഗതികേടിലാണ്. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് മറുപടി നൽകാനും അവർക്ക് ആശ്വാസം പകരാനും നമ്മുടെ സർക്കാരിനും ജനപ്രതിനിധികൾക്കും എവിടെ സമയം? എന്തായാലും വൈദ്യുതിനിരക്ക് കൂട്ടി ജനത്തെ പിഴിയുന്ന നടപടിയിൽനിന്ന് സർക്കാർ പിന്തിരിയണം.
റെജി കാരിവേലിൽ ചിറ്റടി, കോട്ടയം