കേരളമൊട്ടാകെ റോഡപകട മേഖലയായി മാറിയിരിക്കുന്നു. അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഞെട്ടിക്കുന്ന അപകടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. മിക്ക അപകടങ്ങളും മനുഷ്യനിർമിത കാരണങ്ങൾകൊണ്ടാണ് ഉണ്ടായിട്ടുള്ളത്.
ശരിയായ രീതിയിൽ സംരക്ഷിക്കപ്പെടാതെ കിടക്കുന്ന റോഡുകൾ മൂലം അനവധി അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. അപകടസാധ്യത ചൂണ്ടിക്കാണിച്ചാലും ഉത്തരവാദിത്വമുള്ളവർ വേണ്ടരീതിയിൽ ശ്രദ്ധിക്കുന്നില്ല.
പണി തീർത്തുകൊണ്ടിരുന്ന പിറവംപെരുവ റോഡിന്റെ സൈഡ് കട്ടു ചെയ്തു നിറുത്തിയത് അപകടകരമായ രീതിയിലാണ്. ആരും അത് ശ്രദ്ധിക്കുന്നതായി കണ്ടില്ല. കൃത്യം ആ പോയിന്റിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെടുന്ന അപകടമുണ്ടായി.
നമ്മുടെ ഗ്രാമീണ റോഡുകൾ മുഴുവൻ ഇരുവശത്തും പുല്ലു വളർന്ന്, വലിയ അപകടക്കെണികൾ ഉണ്ടാക്കിയിട്ടുണ്ട്. റോഡിന്റെ എഡ്ജ് അറിയാതെ വാഹനങ്ങൾ താഴേക്കു പതിക്കുന്നുണ്ട്. ഇതിനു മാത്രമായി ഒരു പരിശോധന നടത്തേണ്ടതാണ്. വളവുകളിൽ ധാരാളം ജാഗ്രതാ നിർദേശങ്ങളും പരിഷ്കരണങ്ങളും ഇനിയും വരാനുണ്ട്.
അഡ്വ. ഫിലിപ്പ് പഴേന്പള്ളി, പെരുവ