ക്ഷേത്രോത്സവത്തിനുള്ള ആന ഏഴുന്നുള്ളിപ്പിൽ ഹൈക്കോടതി ഏർപ്പെടുത്തിയ അപ്രയോഗികമായ നിയന്ത്രണങ്ങൾ സ്റ്റേചെയ്ത സുപ്രിംകോടതി വിധി അഭിനന്ദാർഹമാണ്. ഹൈക്കോടതിയുടെ നിയന്ത്രണങ്ങൾ തൃശൂർപൂരം ഉൾപ്പെടെയുള്ള ക്ഷേത്രോത്സവങ്ങൾ ആനയില്ലാതെ നടത്തേണ്ട അവസ്ഥയാണ് സൃഷ്ട്ടിച്ചിരുന്നത്.
അഥവാ ആനകളെ പങ്കെടുപ്പിച്ച് ഉത്സവം നടത്തിയാൽപ്പോലും ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം പാലിച്ചില്ലെന്നു കാണിച്ച് ഉത്സവകമ്മറ്റിക്കാർക്കെതിരെ പോലീസ് കേസെടുക്കുമായിരുന്നു.
സുപ്രീംകോടതി ഇതിന് സ്റ്റേ ചെയ്തില്ലായിരുന്നില്ലെങ്കിൽ കാലങ്ങളായി നടത്തികൊണ്ടിരുന്ന ക്ഷേത്രോത്സവങ്ങളിൽ ആനയെഴുന്നുള്ളിപ്പു നടത്താൻ പറ്റുമായിരുന്നോ? നിയന്ത്രണം സ്റ്റേ ചെയ്ത് അനുമതി തന്ന രാജ്യത്തെ പരമോന്നത കോടതിക്ക് ഒരു ബിഗ് സല്യൂട്ട്.
കണ്ണോളി സുനിൽ, തേലപ്പിള്ളി