ഭരണത്തിന്റെ ഹുങ്കിൽ എന്തും ചെയ്യാമെന്ന അഹങ്കാരമാണു തിരുവനന്തപുരത്ത് പാർട്ടി സമ്മേളനത്തിന് റോഡ് അടച്ചുകെട്ടി സ്റ്റേജ് ഒരുക്കിയത്. ഇപ്പോൾ വൈകി 31 പേർക്കെതിരേ കേസെടുത്തത് കോടതിയെ പേടിച്ചാണ്. ഈ കേസ് ഒരിടത്തും എത്തില്ല. അധികൃതരുടെ അഭിനയം മാത്രം; തന്ത്രം. സാധാരണക്കാരായ വഴിയാത്രക്കാരെ ബുദ്ധിമുട്ടിച്ച ഈ വഴിതടയൽ, പാർട്ടിക്ക് തീർത്തും നാണക്കേടുണ്ടാക്കി.
ഒരുവിധത്തിലും വഴി തടയരുതെന്ന കോടതിവിധി നിലനിൽക്കെയാണിത്. ഈ കളിക്കു പിന്നിൽ ഉന്നതരുടെ അറിവുംപിന്തുണയും ഉണ്ടെന്നതു തീർച്ച. കേരളത്തിൽ കുറെ പാർട്ടികളും സംഘടനകളുമുണ്ട്. അവരെല്ലാം ഇതുപോലെ വഴിയിൽ സ്റ്റേജ് കെട്ടി കളിച്ചാൽ വഴിയാത്രക്കാരുടെ ഗതി എന്തായിരിക്കും?
കാവല്ലൂർ ഗംഗാധരൻ, ഇരിങ്ങാലക്കുട