ലോക മയക്കുമരുന്നുവിരുദ്ധദിനത്തിന്റെ പശ്ചാത്തലത്തിൽ ഡ്രൈ ഡേ ആചരിക്കുന്നതു നല്ലൊരു സന്ദേശമാണ് നൽകുന്നത്. ലഹരിവിരുദ്ധ പ്രചാരണങ്ങൾക്കു പിന്തുണയെന്ന നിലയിലാണ് സർക്കാർ മദ്യഷോപ്പുകൾക്ക് അവധി നൽകിയത് എന്നറിഞ്ഞതിൽ സന്തോഷം. ഒരു ദിനാചരണംകൊണ്ടു തീരാനുള്ളതല്ല ഈ പോരാട്ടം. ലഹരി എന്ന ദുരന്തത്തിനെതിരേ നിരന്തരം ശക്തമായ പ്രതിരോധം വേണം.
എ.ജെ. സജി ആറ്റത്ര, തൃശൂർ