ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ പഞ്ചായത്ത് തലത്തിലും നഗരസഭാ തലത്തിലും ബഡ്സ് സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി നീക്കിവയ്ക്കുന്ന ഫണ്ട് യഥാവിധി ചെലവഴിക്കപ്പെടുന്നുണ്ടോയെന്നു സംശയമുണ്ട്.
ഇവരുടെ ക്ഷേമം ലക്ഷ്യമാക്കി ഒരു ഭിന്നശേഷി ക്ഷേമ മന്ത്രാലയംതന്നെ രൂപീകരിക്കേണ്ടതുണ്ട്. അതിന്റെ ആദ്യപടിയായി ബഡ്സ് സ്കൂളുകളെ എയ്ഡഡ് സ്കൂളായി ഉയർത്തണം.
വർഷങ്ങളായി ഇത്തരം സ്കൂളുകളിൽ ജോലി ചെയ്യുന്നവരാണ് ഇതിലെ ആധ്യാപകരും മറ്റ് ജീവനക്കാരുമെല്ലാംതന്നെ. ഇവർക്ക് ഒാണറേറിയം എന്ന പേരിട്ട് തുച്ഛമായ വേതനമാണ് ലഭിക്കുന്നത്. മാനുഷിക പരിഗണന നൽകി ഇവരെ സ്ഥിരപ്പെടുത്തുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കണം.
അബു ഗൂഡലായ്, കൽപ്പറ്റ