പാര്‍ട്ടിക്കൂട്ടിലെ പരിപ്പുവട കേസുകള്‍! ഔട്ട് ഓഫ് റേഞ്ച്
ഭൂമി മലയാളത്തില്‍ സുരേന്ദ്രന്‍ജിക്കെതിരെ എവിടൊക്കെ കേസുകളുണ്ടെന്നും ഏതൊക്കെ വാറണ്ടുകളുണ്ടെന്നും മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് ചികഞ്ഞെടുത്തു. മറ്റു പല കേസുകളിലും പോലീസ് ഇത്രയും ആത്മാര്‍ഥതയോടെ ചികഞ്ഞിരുന്നുവെങ്കില്‍ സുകുമാരക്കുറുപ്പ് അടക്കം പലരും പണ്ടേ ലോക്കപ്പില്‍ കിടന്ന് എഞ്ചുവടി വായിച്ചേനെ.കാണ്‍മാനില്ലെന്നും പിടികിട്ടാപ്പുള്ളിയെന്നുമൊക്കെ പല കോടതിയും പ്രഖ്യാപിച്ചിട്ടുള്ള സഖാക്കളും ഖദറന്‍മാരുമായ പുള്ളികളില്‍ പലരും നാട്ടിലൂടെ കൈയും വീശി തെക്കുവടക്കു നടക്കുമ്പോഴാണ് ജാമ്യപേപ്പറില്‍ ഒപ്പിട്ട് സുരേന്ദ്രന്‍ജിയുടെ കൈ കുഴഞ്ഞിരിക്കുന്നത്. ഔട്ട് ഓഫ് റേഞ്ച് ചര്‍ച്ച ചെയ്യുന്നു...