ചങ്കില്‍ കൊള്ളുന്ന അമിട്ടുകള്‍
ഓഖി വീശിയപ്പോഴും വന്നില്ല, നിപ്പ ജീവനെടുത്തപ്പോഴും വന്നില്ല, കഠിന പ്രളയം ദുരന്തം വിതച്ചപ്പോഴും വന്നില്ല പക്ഷേ ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നൊരാശാന്‍ പെട്ടിയും പ്രമാണവുമായി കണ്ണൂരില്‍ വന്നിറങ്ങാന്‍ കാരണമെന്തായിരിക്കും? ഇപ്പോഴാണ് വെടിക്കെട്ട് നടത്താന്‍ നല്ല സമയമെന്നു കരുതിയാകും ആശാന്‌റെ വരവ്! ഡല്‍ഹിയില്‍ നിന്നു കണ്ണൂരില്‍ പറന്നിറങ്ങിയ ആശാന്‌റെ വരവിന്‌റെ പിന്നിലെ ഉദ്ദേശങ്ങളെ നര്‍മഭാവനയില്‍ വീക്ഷിക്കുകയാണ് ഔട്ട് ഓഫ് റേഞ്ച് ഇവിടെ.അ​​മി​​ട്ട് പൊ​​ട്ടു​​മോ ച​​ങ്കു പൊ​​ട്ടു​​മോ ? കു​​റെ ദി​​വ​​സ​​മാ​​യി മ​​ല​​യാ​​ളി​​ക​​ളു​​ടെ ശ​​ങ്ക​​യും ആ​​ശ​​ങ്ക​​യും ഇ​​താ​​ണ്. വെ​​ടി​​ക്കെ​​ട്ടി​​നെ സു​​പ്രീംകോ​​ട​​തി ചു​​റ്റി​​ക്കെ​​ട്ടി മൂ​​ല​​യ്ക്കു ത​​ട്ടി​​യെ​​ങ്കി​​ലും കേ​​ര​​ള​​ത്തി​​ൽ ഒ​​രു ക​​ന്പ​​ക്കെ​​ട്ടി​​നു സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് ആ​​രോ പ​​റ​​ഞ്ഞ​​തു കേ​​ട്ടാ​​ണ് ആ​​ശാ​​ൻ ഡ​​ൽ​​ഹി​​യി​​ൽ​​നി​​ന്നു വി​​മാ​​നം​​പി​​ടി​​ച്ചുവ​​ന്ന​​ത്.

ഓ​​ഖി വ​​ന്ന​​പ്പോ​​ഴും ക​​ണ്ടി​​ല്ല, നി​​പ്പ വ​​ന്ന​​പ്പോ​​ഴും ക​​ണ്ടി​​ല്ല, പ്ര​​ള​​യം വ​​ന്ന​​പ്പോ​​ഴും ക​​ണ്ടി​​ല്ല.. പി​​ന്നെ ഇ​​പ്പോ എ​​ന്തി​​നാ​​ണ് ആ​​ന​​യും അ​​ന്പാ​​രി​​യു​​മാ​​യി ആ​​ശാ​​ൻ വ​​ന്ന​​തെ​​ന്നാ​​യി​​രു​​ന്നു അ​​സൂ​​യാ​​ലു​​ക്ക​​ളു​​ടെ ചോ​​ദ്യം.

ഓ​​ഖി​​യും നി​​പ്പ​​യും പ്ര​​ള​​യ​​വു​​മൊ​​ക്കെ​​യാ​​യി ന​​ട്ടം​​തി​​രി​​യു​​ന്ന​​തി​​നി​​ട​​യി​​ൽ വെ​​ടി​​ക്കെ​​ട്ടു​​മാ​​യി​​ട്ടു വ​​ന്നാ​​ൽ നാ​​ട്ടു​​കാ​​ർ പ​​ഞ്ഞി​​ക്കി​​ട്ടു വി​​ടും. അ​​ത​​റി​​യാ​​ത്ത ആ​​ള​​ല്ല​​ല്ലോ ഈ ​​ആ​​ശാ​​ൻ. കാ​​ലാ​​വ​​സ്ഥ നോ​​ക്കി ക​​രി​​മ​​രു​​ന്നു പ്ര​​യോ​​ഗി​​ക്കു​​ന്ന​​തി​​ലാ​​ണ​​ല്ലോ ഒ​​രു വെ​​ടി​​ക്കെ​​ട്ടു​​കാ​​ര​​ന്‍റെ മി​​ടു​​ക്ക്.

കേ​​ര​​ള​​ത്തി​​ൽ ഇ​​പ്പോ​​ൾ ക​​രി​​മ​​രു​​ന്നി​​ൽ ലേ​​ശം ക​​ലി​​മ​​രു​​ന്നു​​കൂ​​ടി ചേ​​ർ​​ത്ത് ഇ​​ള​​ക്കി പ​​ട​​ക്ക​​മു​​ണ്ടാ​​ക്കി തീ​​കൊ​​ളു​​ത്തി​​യാ​​ൽ ഇ​​ടി​​വെ​​ട്ടു​​ന്ന​​തു​​പോ​​ലെ പൊ​​ട്ടു​​മെ​​ന്നു പി​​ടി​​കി​​ട്ടി​​യ​​തു​​കൊ​​ണ്ടാ​​ണ് തി​​ര​​ക്കി​​നി​​ട​​യി​​ലും ആ​​ശാ​​ൻ മ​​ടി​​കൂ​​ടാ​​തെ പ​​രി​​പാ​​ടി ഏ​​റ്റ​​ത്.

ത​​ന്‍റെ വ​​ര​​വു​​ത​​ന്നെ ഒ​​രുവെ​​ടി​​ക്കു ര​​ണ്ടുപ​​ക്ഷി ആ​​യി​​രി​​ക്ക​​ണ​​മെ​​ന്ന് ആ​​ശാ​​നു നി​​ർ​​ബ​​ന്ധ​​മു​​ണ്ടാ​​യി​​രു​​ന്നു. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ പു​​തി​​യ എ​​യ​​ർ​​പോ​​ർ​​ട്ടി​​ന്‍റെ കെ​​ട്ടും​​പൊ​​ട്ടി​​ച്ചാ​​യി​​രു​​ന്നു ലാ​​ൻ​​ഡിം​​ഗ്. ആ​​ശാ​​ന്‍റെ കാ​​ലാ​​ണ് ഇ​​വി​​ടെ ആ​​ദ്യം കു​​ത്തി​​യ​​തെ​​ന്ന് അ​​നു​​യാ​​യി​​ക​​ൾ ആ​​ർ​​ത്തു​​വി​​ളി​​ച്ചു. പ​​ണിതീ​​രാ​​ത്ത വീ​​ടുകാ​​ണാ​​ൻ വ​​ന്നു ക​​യ​​റി​​യി​​ട്ട് ഇ​​തോ​​ടെ പാ​​ലു​​കാ​​ച്ചു ക​​ഴി​​ഞ്ഞെ​​ന്ന് ആ​​രും പ​​റ​​യാ​​റി​​ല്ലെ​​ന്നു മ​​റു​​പ​​ക്ഷം തി​​രി​​ച്ച​​ടി​​ച്ചു.

ആ​​ശാ​​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്നു തി​രി​ക്കു​ന്ന​തി​നു മു​​ന്പ് ത​​ന്‍റെ പെ​​ട്ടി തു​​റ​​ന്നു​. വെ​​റൈ​​റ്റിപ​​ട​​ക്ക​​ങ്ങ​​ൾ നി​​ര​​ത്തി​​വ​​ച്ചു കാ​​ണി​​ച്ചി​​ട്ടു കേ​​ര​​ള നേ​​താ​​ക്ക​​ളോ​​ട് ഒ​​റ്റ​​ച്ചോ​​ദ്യം. ഏ​​താ​​ണ് വേ​​ണ്ട​​ത്? ഓ​​ല​​പ്പ​​ട​​ക്ക​​മു​​ണ്ട്, മാ​​ല​​പ്പ​​ട​​ക്ക​​മു​​ണ്ട്, ഗു​​ണ്ടു​​ണ്ട്, അ​​മി​​ട്ടു​​ണ്ട്..! ഒ​​റ്റ സ്വ​​ര​​ത്തി​​ലാ​​യി​​രു​​ന്നു മ​​റു​​പ​​ടി.. അ​​വ​ന്മാ​​രെ താ​​ഴെ​​യി​​റ​​ക്കാ​​ൻ അ​​മി​​ട്ടുമ​​തി ആ​​ശാ​​നെ അ​​മി​​ട്ടു​​മ​​തി!"​ശ​​രി. ഞാ​​ൻ തീ​​കൊ​​ളു​​ത്തി​​യി​​ട്ടു വി​​ട്ടു​​പോ​​രും. അ​​തു കെ​​ടാ​​തെ പി​​ടി​​ച്ചു പൊ​​ട്ടി​​ച്ചെ​​ടു​​ക്കു​​ന്ന​​ത് നി​​ങ്ങ​​ളു​​ടെ മി​​ടു​​ക്കാ'- ആ​​ശാ​​ന്‍റെ ടെ​​ക്നി​​ക് അ​​ണി​​ക​​ൾ​​ക്കും ഇ​​ഷ്ട​​മാ​​യി. അ​​ങ്ങ​​നെ എ​​ല്ലാ​​വ​​രും നോ​​ക്കി​​നി​​ൽ​​ക്കെ പ​​ത്ത​​നം​​തി​​ട്ട ഭാ​​ഗ​​ത്തേ​​ക്കു തി​​രി​​ഞ്ഞു​​നി​​ന്ന് ആ​​ശാ​​ൻ അ​​മി​​ട്ടി​​നു തീ​​കൊ​​ളു​​ത്തി.

ആ​​ശാ​​നു തി​​രി​ പി​​ടി​​ച്ചു കൊ​​ടു​​ത്തു​​കൊ​​ണ്ടി​​രു​​ന്ന ശി​​ഷ്യ​​ൻ ആ​​ശാ​​ൻ കൊ​​ളു​​ത്തി​​യ അ​​മി​​ട്ട് എ​​ട്ടു​​നി​​ല​​യി​​ൽ പൊ​​ട്ടു​​മെ​​ന്ന് ആ​​വേ​​ശം ക​​യ​​റി ത​​ട്ടി​​വി​​ട്ടു. ആ​​ശാ​​ന്‍റെ ഹി​​ന്ദി കേ​​ട്ട് പി​​ടി​​കി​​ട്ടാ​​തെ നി​​ന്ന​​വ​​രും അ​​തു​​കേ​​ട്ടു കൈ​​യ​​ടി​​ച്ചു. ഈ ​​അ​​മി​​ട്ട് പൊ​​ട്ടി​​യാ​​ൽ ക​​ണ്ണൂ​​ർ മാ​​ത്ര​​മ​​ല്ല, തി​​രു​​വ​​ന​​ന്ത​​പു​​രം വ​​രെ ഞെ​​ട്ടു​​മെ​​ന്നു പ​​റ​​ഞ്ഞ​​ത് അ​​വ​​സാ​​നം ശി​ഷ്യ​നെ വെ​​ട്ടി​​ലാ​​ക്കി.

അ​​മി​​ട്ട്പൊ​​ട്ടി​​ക്കു​​മെ​​ന്ന​​ല്ല തി​​രിക​​ത്തി​​ക്കു​​മെ​​ന്നാ​​ണ് പ​​റ​​ഞ്ഞ​​തെ​​ന്ന് ശി​​ഷ്യ​​ൻ വി​​ശ​​ദീ​​ക​​രി​​ച്ചെ​​ങ്കി​​ലും അ​​തോ​​ടെ ആ ​​അ​​മി​​ട്ട് കം​പ്ലീ​റ്റാ​യി ചീ​​റ്റി​​പ്പോ​​യ ല​​ക്ഷ​​ണ​​മാ​​ണ്.

അ​​മി​​ട്ട് പൊ​​ട്ടി​​യാ​​ലും ഇ​​ല്ലെ​​ങ്കി​​ലും ഇ​​ര​​ട്ട​​ച്ച​​ങ്ക് പൊ​​ട്ടി ഒ​​രാ​​ൾ ഇ​പ്പോ​ൾ ഈ ​​നാ​​ട്ടി​​ലു​​ണ്ട്. പ്ര​​ള​​യം ക​​ണ്ടു ച​​ങ്കു ക​​ല​​ങ്ങി​​യെ​​ന്നു പ​​റ​​ഞ്ഞാ​​ണ് മ​​ന്ത്രി​​ബ്രോ​​ക​​ളെ​​യു​​മാ​​യി ച​​ങ്കു​​ബ്രോ മ​​റു​​നാ​​ട്ടി​​ലേ​​ക്കു പ​​റ​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്. തീ​​യ​​തി​​യും കു​​റി​​പ്പി​​ച്ച് കെ​​ട്ടും​​കി​​ട​​ക്ക​​യും റെ​​ഡി​​യാ​​ക്കി​​യ​​പ്പോ​​ഴാ​​ണ് ദേ ​​ശ​​കു​​ന​​പ്പി​​ഴ!

മ​​ന്ത്രി​​മാ​​ർ​​ക്ക് ഇ​​പ്പോ​​ൾ ന​​ല്ല സ​​മ​​യം അ​​ല്ലാ​​ത്ത​​തി​​നാ​​ൽ ക​​ട​​ൽ ക​​ട​​ന്നു​​ള്ള യാ​​ത്ര ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന് പ്ര​​ശ്ന​​വി​​ധി. ത​​ത്കാ​​ലം ച​​ങ്ക് പോ​​ട്ടെ, ബ്രോ​​ക​​ൾ വീ​​ട്ടി​​ലി​​രി​​ക്ക​​ട്ടെ എ​​ന്നു വ​​ലി​​യ കാ​​ര​​ണ​​വ​​ർ തീ​​രു​​മാ​​നി​​ച്ചു. ച​​ങ്കെ​​ടു​​ത്തു കാ​​ണി​​ച്ചാ​​ൽ ഇ​​ങ്ങ​​നെ ചെ​​ങ്കൊ​​ടി​​യാ​​ണെ​​ന്നു പ​​റ​​യാ​​മോ?

56 ഇ​​ഞ്ചി​​ന്‍റെ ച​​ങ്കി​​ൽ നോ​​ക്കി ച​​ങ്കി​​ൽ കൊ​​ള്ളു​​ന്ന ര​​ണ്ടു വ​​ർ​​ത്ത​​മാ​​നം പ​​റ​​ഞ്ഞു ക​​ലി​​പ്പു​​തീ​​ർ​​ത്തു. ഒ​​ടു​​വി​​ൽ സാ​​ല​​റിച​​ല​​ഞ്ചി​​ന്‍റെ ഇ​​ഞ്ചി​​കൂ​​ടി ക​​ടി​​ച്ച​​തോ​​ടെ ച​​ങ്കൊ​​രു ചെ​​ന്പ​​ര​​ത്തി പൂ​​വാ​​യി. ജ​നം അ​തെ​ടു​ത്തു ചെ​വി​യി​ൽ വ​യ്ക്കേ​ണ്ടി വ​രു​മോ​യെ​ന്നു വൈ​കാ​തെ അ​റി​യാം !