തത്കാലം കൈ തലയ്ക്കു വയ്ക്കാം
ടെക്‌നോളജി നല്ലതു തന്നെ. എന്നാല്‍ എല്ലാത്തിനും ടെക്‌നോളജിയെ ആശ്രയിക്കുന്നത് ചിലപ്പോള്‍ സാധാരണക്കാരെ വലയ്ക്കാറുണ്ട്. ഇത്തരമൊരു പരിഷ്‌കാരമാണ് റേഷന്‍ കടയിലെ ഇപോസ് മെഷീന്‍ സംവിധാനം. നെറ്റ് വര്‍ക്ക് തകരാര്‍ മൂലം പലപ്പോഴും ഇപോസ് മെഷീന്‍ സാധാരണക്കാരെ വെട്ടിലാക്കുമ്പോള്‍ അധികാരികള്‍ക്ക് മൗനമാണ്. ഇതേ വിഷയത്തെ നര്‍മഭാവനയില്‍ പ്രതിപാദിക്കുകയാണ് ഈയാഴ്ചത്തെ ഔട്ട് ഓഫ് റേഞ്ച്.