കേ​ൾ​ക്ക​ണോ പ്രി​യ​കൂ​ട്ട​രെ
പു​തു​വ​ർ​ഷ​ത്തി​ലെ പ്ര​ഥ​മ ആ​ഴ്ച​യി​ൽ ദു​ബാ​യ് ട്രി​പ്പ്. ഒ​രു മാ​സ​ത്തോ​ളം ഗ​ൾ​ഫ് പ്രോ​ഗ്രാം. അ​തു ക​ഴി​ഞ്ഞാ​ൽ, നേ​രെ അ​മേ​രി​ക്ക​യി​ലേ​ക്ക്. മാ​ർ​ച്ചി​ൽ യൂ​റോ​പ്പി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​ണ് പ​രി​പാ​ടി​ക​ൾ. നാ​ട​ൻ​പാ​ട്ട് പാ​ടി രാ​ജ്യ​ങ്ങ​ൾ കീ​ഴ​ട​ക്കു​ക​യാ​ണ് പ്ര​സീ​ത...

നാ​ട​ൻ പാ​ട്ട് താ​രം പ്ര​സീ​ത ചാ​ല​ക്കു​ടി​ക്കും അ​വ​രു​ടെ മ്യൂ​സി​ക് ട്രൂ​പ്പി​നും പു​തു​വ​ർ​ഷ​ത്തി​ൽ തി​ര​ക്കോ​ടു തി​ര​ക്ക്! പു​തു​വ​ർ​ഷ​ത്തി​ലെ പ്ര​ഥ​മ ആ​ഴ്ച​യി​ൽ ദു​ബാ​യ് ട്രി​പ്പ്. ഒ​രു മാ​സ​ത്തോ​ളം ഗ​ൾ​ഫ് പ്രോ​ഗ്രാം. അ​തു ക​ഴി​ഞ്ഞാ​ൽ, നേ​രെ അ​മേ​രി​ക്ക​യി​ലേ​ക്ക് പ​റ​ക്കും. മാ​ർ​ച്ചി​ൽ യൂ​റോ​പ്പി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​ണ് പ​രി​പാ​ടി​ക​ൾ. അ​തും ക​ഴി​ഞ്ഞേ ഇ​നി കേ​ര​ള​ത്തി​ൽ തി​രി​ച്ചെ​ത്തൂ!

പാ​ട്ടു സം​ഘ​ത്തോ​ടൊ​പ്പം ദു​ബാ​യി​ലേ​ക്കു പു​റ​പ്പെ​ടു​ന്ന​തി​നു തൊ​ട്ടു​മു​മ്പ്, ശ്രോ​താ​ക്ക​ളോ​ടു ചി​ല വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യാ​ണ് കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​യാ​യ ഫോ​ക് ലോ​ർ ഗാ​യി​ക...

2025ൽ ​ഗം​ഭീ​ര തു​ട​ക്കം

കൊ​റോ​ണ കൊ​ണ്ടു​പോ​യ മൂ​ന്നു വ​ർ​ഷ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ വ​ൻ തി​രി​ച്ചു​വ​ര​വാ​ണു ഞ​ങ്ങ​ൾ 2023ൽ ​ന​ട​ത്തി​യ​ത്. നി​ത്യ​ച്ചെ​ല​വി​നു പോ​ലും കാ​ശി​ല്ലാ​തെ വ​ല​ഞ്ഞ മ​ഹാ​മാ​രി​ക്കാ​ല​ത്തി​നു ശേ​ഷം ഗ്രൂ​പ്പി​ലെ ക​ലാ​കാ​ര​ന്മാ​രെ​ല്ലാം ഒ​ത്തു​കൂ​ടി ശ​രി​ക്കും ചി​ന്തി​ച്ചു, പ്ര​വ​ർ​ത്തി​ച്ചു.

ഞ​ങ്ങ​ൾ 18 പേ​ർ ചേ​ർ​ന്നു "പ​തി ഫോ​ക് ബാ​ൻ​ഡി'​നു രൂ​പം ന​ൽ​കി. കോ​വി​ഡു​കാ​ല​ത്തെ പ​ട്ടി​ണി ദി​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് അ​തി​നാ​യി അ​ധ്വാ​നി​ക്കാ​നു​ള്ള ഊ​ർ​ജം കി​ട്ടി​യ​ത്. ഈ 2025 ​പു​തു​വ​ർ​ഷ​ത്തി​ൽ ഗം​ഭീ​ര​തു​ട​ക്ക​മാ​ണ് ഞ​ങ്ങ​ൾ​ക്കു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

സ്റ്റേ​ജി​ൽ "പ​വ​ർ​പാ​യ്ക്ക്' ആ​യി മാ​റേ​ണ്ട​വ​രാ​ണ് നാ​ട​ൻ പാ​ട്ടു​കാ​ർ. ഉ​ച്ച​ത്തി​ലും ഊ​ർ​ജ​മെ​ടു​ത്തും പാ​ടേ​ണ്ട​വ​യും ആ​ടേ​ണ്ട​വ​യു​മാ​ണ് നാ​ട​ൻ പാ​ട്ടു​ക​ൾ. അ​തി​നാ​ൽ​ത്ത​ന്നെ ന​ല്ല ഊ​ർ​ജ്വ​സ്വ​ല​രാ​യി​രി​ക്ക​ണം. ആ​ലാ​പ​ന​വും അ​ക​മ്പ​ടി വാ​ദ്യ​വും ത​മ്മി​ലാ​ണ് മ​ത്സ​രം. ഞ​ങ്ങ​ളു​ടെ ബാ​ൻ​ഡ് "പ​തി'​ക്ക് ജ​നു​വ​രി ഒ​ന്നു മു​ത​ൽ ന​ല്ല തി​രി​ക്കാ​ണ്.

കേ​ട്ടു വ​ള​ർ​ന്നു

എ​ന്‍റെ അ​ച്ഛ​നും അ​മ്മ​യും നാ​ട​ൻ​പാ​ട്ടു​കാ​രാ​ണ്. മു​ത്ത​ച്ഛ​നും മു​തു​മു​ത്ത​ച്ഛ​നും ഈ ​രം​ഗ​ത്തു ത​ന്നെ ഉ​ള്ള​വ​രാ​യി​രു​ന്നു. പൂ​ർ​വി​ക​രെ​ല്ലാം നാ​ട​ൻ​പാ​ട്ടി​ന്‍റെ ഉ​പാ​സ​ക​രു​മാ​യി​രു​ന്നു. സ്വാ​ഭാ​വി​ക​മാ​യും ഞാ​ൻ കേ​ട്ടു​ണ​ർ​ന്ന​തും കേ​ട്ടു​റ​ങ്ങി​യ​തും നാ​ട​ൻ​പാ​ട്ടു​ക​ളാ​ണ്.

ഓ​രോ പ്ര​ദേ​ശ​ത്തു​മു​ള്ള​വ​ർ താ​ന്താ​ങ്ങ​ളു​ടെ ജീ​വി​ത യാ​ഥാ​ർ​ഥ്യ​ങ്ങ​ളും സാ​മൂ​ഹി​ക ആ​ചാ​ര​ങ്ങ​ളും തൊ​ഴി​ൽ വി​ഷ​യ​ങ്ങ​ളും മ​റ്റും നാ​ട്ടു​ഭാ​ഷ​യി​ൽ ആ​ല​പി​ച്ച​പ്പോ​ഴാ​ണ് നാ​ട​ൻ​പാ​ട്ടു​ക​ൾ പി​റ​വി​കൊ​ണ്ട​ത്. എ​ന്നാ​ൽ, ഈ ​ഗാ​ന​ശാ​ഖ​യു​ടെ ആ​രം​ഭം എ​ങ്ങ​നെ​യാ​യി​രു​ന്നെ​ന്നോ ആ​രെ​ല്ലാ​മാ​യി​രു​ന്നു ആ​ചാ​ര്യ​രെ​ന്നോ വ്യ​ക്ത​മാ​യി പ​റ​യാ​ൻ ക​ഴി​യി​ല്ല. വ​രി​ക​ൾ​ക്കു ഭാ​ഷ​യു​ടെ നി​യ​മ​ങ്ങ​ളോ ആ​വി​ഷ്ക​ര​ണ​ത്തി​നു സം​ഗീ​ത​ത്തി​ന്‍റെ അ​ള​വു​കോ​ലു​ക​ളോ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്നു​മി​ല്ല.

മ​ണ്ണി​ന്‍റെ മ​ണം

വാ​യ്മൊ​ഴി​യാ​ൽ ല​ഭി​ച്ച ഗാ​നം ഇ​മ്പ​മു​ള്ളൊ​രു ശീ​ലി​ൽ പാ​ടി, മ​ണ്ണി​ന്‍റെ മ​ണ​മു​ള്ള ചെ​റി​യൊ​രു ക​ഥ പ​റ​യു​ക​യാ​ണ് പാ​ടു​ന്ന​യാ​ൾ. ച​രി​ത്രാ​തീ​ത​കാ​ലം മു​ത​ൽ വാ​യ്മൊ​ഴി രൂ​പ​ത്തി​ൽ നി​ല​നി​ന്നു പോ​രു​ന്ന​വ​യാ​ണ് ഉ​റ​ക്കു​പാ​ട്ടു​ക​ൾ മു​ത​ൽ ഓ​ണ​പ്പാ​ട്ടു​ക​ൾ വ​രെ​യു​ള്ള നാ​ട​ൻ പാ​ട്ടു​ക​ൾ.

ഇ​തൊ​ന്നു​മ​ല്ലാ​ത്ത പ്ര​മേ​യ​ങ്ങ​ളു​മാ​യെ​ത്തി, ജ​ന​പ്രി​യ​മാ​യി മാ​റി​യ നാ​ട​ൻ പാ​ട്ടു​ക​ളു​മു​ണ്ട്. ഓ​രോ സ​മ​യ​ത്തും നാ​ട്ടി​ൽ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളു​ടെ ഹാ​സ്യ അ​വ​ത​ര​ണ​ങ്ങ​ൾ മു​ത​ൽ ഗൗ​ര​വ​മു​ള്ള ചി​ല ച​രി​ത്ര സ​ത്യ​ങ്ങ​ൾ വ​രെ നാ​ട​ൻ പാ​ട്ടു​ക​ളാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​മു​ണ്ട്.

മ​ണി​ച്ചേ​ട്ട​ന്‍റെ (ക​ലാ​ഭ​വ​ൻ മ​ണി) പ്ര​ശ​സ്ത ഗാ​നം, "ചാ​ല​ക്കു​ടി ച​ന്ത​യ്ക്കു പോ​കു​മ്പോ​ൾ ച​ന്ദ​ന ചോ​പ്പു​ള്ള മീ​ൻ​കാ​രി പെ​ണ്ണി​നെ ക​ണ്ടേ ഞാ​ൻ...' എ​ന്ന​തും ക​രു​നി​ർ​ത്ത​ലി​നെ ഇ​തി​വൃ​ത്ത​മാ​ക്കി ജി​തേ​ഷ് ചേ​ട്ട​ൻ (ജി​തേ​ഷ് ക​ക്ക​ടി​പ്പു​റം) പാ​ടി​യ "പാ​ലോം പാ​ലോം ന​ല്ല ന​ട​പ്പാ​ലം...' എ​ന്നു തു​ട​ങ്ങു​ന്ന ചി​ന്തോ​ദ്ദീ​പ​ക​മാ​യ ഗാ​ന​വും ഒ​ന്നാം ത​രം ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്.

മ​ണി​യും ജി​തേ​ഷും

ഒ​രു സ്ത്രീ​യെ ജീ​വ​നോ​ടെ കു​ഴി​യി​ലി​റ​ക്കി, അ​വ​ളു​ടെ ത​ല​യി​ൽ പാ​ല​ത്തി​ന്‍റെ തൂ​ൺ പ​ടു​ത്തു​യ​ർ​ത്തു​ന്ന​താ​ണ് ക​രു​നി​ർ​ത്ത​ൽ. പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ൾ​ക്കു ക​രു​ത്തു കി​ട്ട​ണ​മെ​ങ്കി​ൽ പെ​ണ്ണി​ന്‍റെ ചോ​ര വീ​ഴ​ണ​മെ​ന്നാ​യി​രു​ന്നു ഒ​രു കാ​ല​ത്തെ വി​ശ്വാ​സം! ആ​രെ​ല്ലാ​മോ ആ​ദ്യം എ​ഴു​തു​ക​യും പാ​ട്ടി​ന്‍റെ അ​വ​ത​ര​ണ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ, മ​റ്റു കു​റെ പേ​ർ പു​ത്ത​ൻ വ​രി​ക​ൾ പ​ഴ​യ ഗാ​ന​ത്തി​ന്‍റെ കൂ​ടെ ചേ​ർ​ക്കു​ക​യും ചെ​യ്യു​ന്നു.

നാ​ട​ൻ പാ​ട്ടു​ക​ളു​ടെ പ​രി​ണാ​മ​വും വി​കാ​സ​വും സാ​ധാ​ര​ണ​യാ​യി ഈ ​രീ​തി​യി​ലാ​ണ്. എ​ന്നാ​ൽ, മ​ണി​ച്ചേ​ട്ട​ന്‍റെ​യും ജി​തേ​ഷ് ചേ​ട്ട​ന്‍റെ​യും മി​ക്ക മാ​സ്റ്റ​ർ​പീ​സു​ക​ളും പൂ​ർ​ണ​മാ​യും അ​വ​ർ​ത​ന്നെ ര​ചി​ച്ചു, അ​വ​ർ​ത​ന്നെ ആ​ല​പി​ച്ച​വ​യാ​ണ്. അ​വ​ർ ര​ണ്ടു പേ​രു​ടെ​യും ജീ​വ​ൻ ദു​ർ​വി​ധി അ​കാ​ല​ത്തു ക​വ​ർ​ന്നെ​ടു​ത്തു.

അ​വ​രു​ടെ ഗാ​ന​ങ്ങ​ൾ പ​ല വേ​ദി​ക​ളി​ലും ഞാ​നി​ന്ന് ആ​ല​പി​ക്കു​ന്നു. ഫോ​ക് ലോ​ർ എ​ന്ന​തു മ​നു​ഷ്യ സം​സ്കാ​ര​മാ​ണ്! എ​നി​ക്കു മ​റ്റൊ​രു തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ടാ​ൻ താ​ല്പ​ര്യ​മി​ല്ല.

ഈ ​വി​ഷ​യ​ത്തി​ലെ ഗ​വേ​ഷ​ക (പി​എ​ച്ച്ഡി) വി​ദ്യാ​ർ​ഥി​നി​യു​മാ​ണു ഞാ​ൻ. ഫോ​ക് ലോ​റി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും പി​ജി ഡി​പ്ലോ​മ​യും എം​ഫി​ലും നേ​ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡും അ​തി​നു മു​മ്പ് ഒ​ട്ട​ന​വ​ധി ജ​ന​പ്രി​യ പു​ര​സ്കാ​ര​ങ്ങ​ളും തേ​ടി​യെ​ത്തി.

ആ​ദ്യ​ത്തെ പാ​ട്ട്

ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ഏ​ങ്ങ​ണ്ടി​യൂ​ർ ച​ന്ദ്ര​ശേ​ഖ​ര​നാ​ണ് ആ​ദ്യ​ത്തെ പാ​ട്ടി​നു​ള്ള വ​രി​ക​ൾ ത​യാ​റാ​ക്കി​യ​ത്. "നി​ന്നെ​ക്കാ​ണാ​ൻ എ​ന്നെ​ക്കാ​ളും ച​ന്തം തോ​ന്നും കു​ഞ്ഞി​പ്പെ​ണ്ണേ, എ​ന്നി​ട്ടെ​ന്തേ നി​ന്നെ​ക്കെ​ട്ടാ​ൻ ഇ​ന്നു​വ​രെ വ​ന്നി​ല്ലാ​രും...' എ​ന്നു തു​ട​ങ്ങു​ന്ന പ്ര​ശ​സ്ത നാ​ട​ൻ പാ​ട്ടി​ൽ, പു​തി​യ വ​രി​ക​ൾ അ​ദ്ദേ​ഹം എ​ഴു​തി​ച്ചേ​ർ​ത്തു.

പ​ഴ​യ വ​രി​ക​ൾ വ്യ​ത്യാ​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഈ ​ഗാ​നം പ​ല​രും ആ​ല​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഞാ​നി​തു വേ​ദി​ക​ളി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ ആ​സ്വാ​ദ​ക​രി​ൽ ഒ​രു പ്ര​ത്യേ​ക ആ​വേ​ശ​മാ​ണ് കാ​ണാ​നാ​യ​ത്. ന​ടീ​ന​ട​ന്മാ​ർ അ​ഭി​ന​യി​ച്ചു​കൊ​ണ്ടു​ള്ള രം​ഗാ​വി​ഷ്കാ​ര​ങ്ങ​ളും ഈ ​പാ​ട്ടി​നു വേ​ണ്ടി ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ, പാ​ട്ടി​ലെ ക​ഥാ​പാ​ത്ര​മാ​യി പ്രേ​ക്ഷ​ക​ർ എ​ന്നെ കാ​ണു​ന്ന​തു​കൊ​ണ്ടാ​യി​രി​ക്കാം, ഈ ​ഗാ​നം ആ​ല​പി​ച്ച ഗാ​യി​ക​യെ​ന്ന ഒ​രു സ്ഥാ​നം എ​നി​ക്കു ത​രു​ന്ന​തും.

ത​ന്നെ വി​വാ​ഹം ചെ​യ്യാ​ൻ ആ​രും വ​ന്നി​ല്ലെ​ങ്കി​ലും, പാ​ട​ത്തു പ​ണി​യെ​ടു​ത്തു ജീ​വി​ക്കു​മെ​ന്നൊ​രു പ്ര​ത്യാ​ശ​യാ​ണ് ഗാ​യി​ക ശ്രോ​താ​ക്ക​ൾ​ക്കു ന​ല്കു​ന്ന​ത്. 'എ​ന്നെ​ക്കാ​ണാ​ൻ വ​രു​ന്നോ​രു​ക്ക് പൊ​ന്നു വേ​ണം പ​ണ​വും വേ​ണം...' എ​ന്ന വ​രി​ക്കു ശേ​ഷം, 'മ​ണ്ണും നോ​ക്കി പൊ​ന്നും നോ​ക്കി എ​ന്നെ​ക്കെ​ട്ടാ​ൻ വ​ന്നി​ല്ലേ​ലും, അ​രി​വാ​ളോ​ണ്ടു ഏ​ൻ ക​ഴി​യും' എ​ന്ന വ​രി എ​നി​ക്കു​വേ​ണ്ടി ച​ന്ദ്രു​വേ​ട്ട​ൻ ചേ​ർ​ത്ത​താ​ണ്.

മ​ല​യാ​ളി​ക​ൾ അ​ധി​ക​മു​ള്ള ഏ​ക​ദേ​ശം എ​ല്ലാ ഇ​ന്ത്യ​ൻ പ​ട്ട​ണ​ങ്ങ​ളി​ലും ഞാ​ൻ ഈ ​ഗാ​നം പാ​ടി​യി​ട്ടു​ണ്ട്. സി​നി​മാ ഗാ​ന​ങ്ങ​ൾ​ക്ക് ആ​ധി​പ​ത്യ​മു​ള​ള സ​ദ​സു​ക​ളി​ൽ പോ​ലും, ഈ ​പാ​ട്ടു പാ​ട​ണ​മെ​ന്നു പ്രേ​ക്ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. ക്ര​മേ​ണ "നി​ന്നെ​ക്കാ​ണാ​ൻ എ​ന്നെ​ക്കാ​ളും...' ജ​ന​കീ​യ​മാ​ക്കി​യ ഗാ​യി​ക​യാ​യി ഞാ​ൻ അ​റി​യ​പ്പെ​ടാ​ൻ തു​ട​ങ്ങി.

പ്ര​ക​മ്പ​നം കൊ​ള്ളി​ച്ച പാ​ട്ട്

"കേ​ൾ​ക്ക​ണോ പ്രി​യ കൂ​ട്ട​രേ, അ​വ​ൾ കൊ​ഞ്ചി​പ്പ​റ​ഞ്ഞ ക​ഥ...' എ​ന്നു തു​ട​ങ്ങു​ന്ന ഫാ​സ്റ്റ് ന​മ്പ​റാ​ണ് പ്രേ​ക്ഷ​ക​രെ ഏ​റ്റ​വും പ്ര​ക​മ്പ​നം കൊ​ള്ളി​ച്ച നാ​ട​ൻ​പാ​ട്ട്. ശ്രോ​താ​ക്ക​ളി​ൽ ക​ട്ട ആ​വേ​ശം ജ​നി​പ്പി​ക്കു​ന്ന താ​ള​വും മേ​ള​വും പ്ര​മേ​യ​വു​മാ​ണ​ല്ലൊ ഈ ​പാ​ട്ടി​ന്.

ഗാ​യ​ക​ർ​ക്കും ശ്രോ​താ​ക്ക​ൾ​ക്കും ഒ​രു​മി​ച്ചു പാ​ടി നൃ​ത്തം ചെ​യ്യാം. രാ​ജ്യ​ത്തും വി​ദേ​ശ​ങ്ങ​ളി​ലും ശ്രോ​താ​ക്ക​ളെ കോ​രി​ത്ത​രി​പ്പി​ച്ച ഗാ​നം! ല​ണ്ട​ൻ, പാ​രീ​സ്, സ്വി​റ്റ്സ​ർ​ല​ൻ​ഡ് മു​ത​ലാ​യ പ​ത്തു​പ​തി​ന​ഞ്ചു യൂ​റോ​പ്യ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലും സൗ​ദി ഒ​ഴി​ച്ചു​ള്ള ഗ​ൾ​ഫു രാ​ജ്യ​ങ്ങ​ളി​ലും ഞ​ങ്ങ​ൾ ഈ ​പാ​ട്ടു​മാ​യി പോ​യി​ട്ടു​ണ്ട്.

'കേ​ൾ​ക്ക​ണോ, പ്രി​യ കൂ​ട്ട​രേ...' ആ​രം​ഭി​ച്ചാ​ൽ, എ​ല്ലാം മ​റ​ന്നു ഞ​ങ്ങ​ൾ​ക്കൊ​പ്പം നൃ​ത്തം ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ളെ​യാ​ണ് അ​വി​ടെ​യൊ​ക്കെ കാ​ണാ​ൻ സാ​ധി​ച്ച​ത്! നാ​ടി​നെ​ക്കു​റി​ച്ച് ഏ​റ്റ​വും അ​നു​ഭാ​വ​ത്തോ​ടെ മ​ല​യാ​ളി​ക​ൾ ഓ​ർ​ക്കു​ന്ന​ത് നാ​ട​ൻ പാ​ട്ടു​ക​ൾ കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ​യാ​ണെ​ന്ന​തി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​വു​മാ​ണ് ഈ ​ഗാ​നം.

മ​റ്റു പ​ല നാ​ട​ൻ പാ​ട്ടു​ക​ളി​ലും ശോ​ക​ത്തി​ന്‍റെ പോ​റ​ലു​ക​ളു​ണ്ട്, എ​ന്നാ​ൽ, 'കൊ​ച്ചി​ക്കാ​രി കൊ​ഞ്ചി കൊ​ഞ്ചി പ​റ​ഞ്ഞ ക​ഥ' പ​ല​ർ​ക്കും ഉ​ള്ളി​ൽ കു​ളി​രു​കോ​രു​ന്നൊ​രു അ​നു​ഭ​വ​മാ​ണ്. ഈ ​പാ​ട്ടു ആ​ഹ്ളാ​ദ​ത്തോ​ടെ ന​ല്കു​ന്ന​തു ബാ​ല്യ​കാ​ല സ്മ​ര​ണ​ക​ളും ഗൃ​ഹാ​തു​ര​ത്വ​വും ചേ​ർ​ന്നെ​ത്തു​ന്നൊ​രു അ​നു​ഭൂ​തി​യാ​ണ്!

മ​റ്റു നാ​ട​ൻ ഹി​റ്റു​ക​ൾ

മ​ണി​ച്ചേ​ട്ട​ന്‍റെ​യും ജി​തേ​ഷ് ചേ​ട്ട​ന്‍റെ​യും ഫേ​വ​റേ​റ്റ് ന​മ്പ​റു​ക​ളും അ​തു​പോ​ലെ​യു​ള്ള മ​റ്റു പ്ര​ശ​സ്ത ഗാ​ന​ങ്ങ​ളും ശ്രോ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ പാ​ടാ​റു​ണ്ട്. മ​ണി​ച്ചേ​ട്ട​ന്‍റെ സൂ​പ്പ​ർ​ഹി​റ്റ് ഗാ​നം, 'ബാ​ലേ​ട്ട​ൻ മോ​ള​ല്ലേ​ടി, നി​ന്നെ ഞാ​ൻ ബാ​ല്യ​ത്തി​ൽ ക​ണ്ട​ത​ല്ലേ...' എ​ന്ന​തു പാ​ടാ​ൻ പ​തി​വാ​യി പ്രേ​ക്ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടാ​റു​ണ്ട്.

"ഓ​ളു​ള്ളേ​രി ഓ​ളു​ള്ളേ​രി മാ​ണി ന​ങ്കെ​രേ...'

ഏ​റ്റ​വും ജ​ന​പ്രി​യ മാ​ധ്യ​മ​മാ​യ സി​നി​മ​യി​ൽ നാ​ട​ൻ​പാ​ട്ടു​ക​ൾ നി​ർ​ബ​ന്ധ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നൊ​രു കാ​ല​ത്താ​ണ് നാം ​ഇ​ന്നു ജീ​വി​ക്കു​ന്ന​ത്. "അ​ജ​ഗ​ജാ​ന്ത​രം' എ​ന്ന സി​നി​മ​യി​ൽ ഞാ​ൻ പാ​ടി​യ 'ഓ​ളു​ള്ളേ​രി ഓ​ളു​ള്ളേ​രി മാ​ണി ന​ങ്കെ​രേ'​യാ​ണോ, അ​തോ അ​ടു​ത്ത കാ​ല​ത്തി​റ​ങ്ങി​യ ഏ​തെ​ങ്കി​ലും നാ​ട​ന​ല്ലാ​ത്ത (Non-traditional) ഗാ​ന​മാ​ണോ കൂ​ടു​ത​ൽ ഇ​ഷ്ട​മെ​ന്നു സം​ഗീ​ത​പ്രേ​മി​ക​ളോ​ടൊ​ന്നു ചോ​ദി​ച്ചു​നോ​ക്കൂ! ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ആ​ദി​വാ​സി വി​ഭാ​ഗ​മാ​യ മാ​വി​ല​രു​ടെ പ​ര​മ്പ​രാ​ഗ​ത ഗീ​ത​മാ​ണി​ത്. മ​ല​യാ​ള​മ​ല്ലാ​ത്തൊ​രു നാ​ട​ൻ​പാ​ട്ടു കേ​ര​ള​ത്തി​ൽ മു​മ്പൊ​രി​ക്ക​ലും ഇ​ത്ര​യും പ്ര​ശ​സ്ത​മാ​യി​ട്ടി​ല്ല!

ക്ലാ​സി​ക്ക​ലി​ന്‍റെ മാ​താ​വ്

ഒ​രു​പാ​ടു നി​യ​മാ​വ​ലി​ക​ൾ അ​നു​സ​രി​ച്ചു പാ​ടേ​ണ്ട​താ​ണ് ശാ​സ്ത്രീ​യ സം​ഗീ​തം. അ​ല്ലെ​ങ്കി​ൽ, രാ​ഗ​ത്തി​ന്‍റെ​യും താ​ന​ത്തി​ന്‍റെ​യും പ​ല്ല​വി​യു​ടെ​യും ച​ട്ട​ക്കൂ​ടി​ൽ ഒ​തു​ങ്ങി നി​ൽ​ക്കേ​ണ്ടി വ​രു​ന്നു​ണ്ട് ക്ലാ​സി​ക്ക​ൽ, സെ​മി-​ക്ലാ​സി​ക്ക​ൽ ന​മ്പ​റു​ക​ൾ​ക്കെ​ല്ലാം.

എ​ന്നാ​ൽ, മ​നു​ഷ്യ​ന്‍റെ ഉ​ല്പ​ത്തി മു​ത​ലു​ള്ള അ​വ​ന്‍റെ സ്വ​ത​ന്ത്ര​മാ​യ താ​ള​ബോ​ധ​മാ​ണ് നാ​ട​ൻ​പാ​ട്ടു​ക​ൾ​ക്ക് ആ​ധാ​രം! അ​തി​ന്‍റെ ആ​ഴ​വും പ​ര​പ്പും ക്ലാ​സി​ക്ക​ൽ ചു​വ​യു​ള്ള​വ​യ്ക്കു ല​ഭി​ക്കി​ല്ല. ക്ലാ​സി​ക്ക​ലി​ൽ കാ​ണു​ന്ന എ​ല്ലാ ഈ​ണ​ങ്ങ​ളും നാ​ട​ൻ പാ​ട്ടു​ക​ളി​ൽ ക​ണ്ടെ​ത്താ​നും ക​ഴി​യും. അ​തി​നാ​ൽ, നാ​ട​ൻ​പാ​ട്ടു​ക​ളാ​ണു ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ന്‍റെ മാ​താ​വ് എ​ന്നാ​ണു എ​ന്‍റെ അ​ഭി​പ്രാ​യം.

കു​ടും​ബ പ​ശ്ചാ​ത്ത​ലം

ചാ​ല​ക്കു​ടി​യി​ൽ​നി​ന്ന് അ​തി​ര​പ്പി​ള്ളി​യി​ലേ​ക്കു പോ​കു​ന്ന പാ​ത​യി​ലു​ള്ള ഹ​രി​ജ​ൻ കോ​ള​നി​യി​ലാ​യി​രു​ന്നു താ​മ​സം. ഇ​പ്പോ​ൾ കു​ന്നം​കു​ള​ത്തി​ന​ടു​ത്തു​ള്ള പെ​രു​മ്പി​ലാ​വി​ൽ പു​തി​യ വീ​ടു​വ​ച്ചു. വ​ള്ളി​യും ഉ​ണ്ണി​യും മാ​താ​പി​താ​ക്ക​ൾ. നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​നാ​യ ഭ​ർ​ത്താ​വ് മ​നോ​ജ് പെ​രു​മ്പി​ലാ​വ് എ​ന്‍റെ പ്ര​ചോ​ദ​നം. മ​ക​ൻ കാ​ളി​ദാ​സി​നു പ​തി​നൊ​ന്നു വ​യ​സ്.


വി​ജ​യ് സി​യെ​ച്ച്