മീൻപാറയ്ക്ക് നബീസപാറ എന്നൊരു പേരുകൂടിയുണ്ട്. സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശം. ഇവിടെ നിന്നാല്‍ പടിഞ്ഞാറ് അറബിക്കടലും തെക്ക് രാമപുരം പാലാ പ്രദേശവും കിഴക്ക് തൊടുപുഴ, ഇടുക്കി പ്രദേശങ്ങളും വടക്ക് കുണിഞ്ഞി കൊടികുത്തി മലകളും ദൃശ്യമാണ്. ഇളംതെന്നലും മനംമയക്കുന്ന വിദൂരകാഴ്ചകളും പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതിയും ആരെയും ആകര്‍ഷിക്കുന്നു. മേഘങ്ങള്‍ ഇല്ലാത്ത സമയങ്ങളില്‍ അറബിക്കടലിലൂടെ കപ്പല്‍ സഞ്ചരിക്കുന്നതും കാണാനാകും.
വഴി: ഇടുക്കി കോട്ടയം ജില്ലകളുടെ അതിര്‍ത്തിയായ നെല്ലാപ്പാറ ജംഗ്ഷനില്‍നിന്നു കുണിഞ്ഞി റോഡിലൂടെ ഒരു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മീന്പാറയിലെത്താം.
ജെവികെ