പ​ശു​വി​ന്‍റെ ചെ​വി​യു​ള്ള​വ​ൻ- ഗോ​ക​ർ​ണം!
ക​ര്‍​ണാ​ട​ക​യി​ലെ ക്ഷേ​ത്ര​ന​ഗ​രി​യാ​യ ഗോ​ക​ര്‍​ണം ഭാ​ര​ത​ത്തി​ലെ പ്ര​ധാ​ന ശൈ​വ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ്. ഇ​വി​ടെ മ​ഹാ​ബ​ലേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലെ ശി​വ​ലിം​ഗം ഏ​റ്റ​വും പു​രാ​ത​ന​മാ​യ ഒ​ന്നാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.

ഇ​തു​മാ​യ ബ​ന്ധ​പ്പെ​ട്ട ഒ​രു ക​ഥ​യു​ണ്ട്. പ​ര​മ​ശി​വ​ന്‍റെ ക​ടു​ത്ത ഭ​ക്ത​നാ​യി​രു​ന്ന രാ​വ​ണ​ന്‍ ശി​വ​ന്‍റെ വാ​സ​സ്ഥ​ല​മാ​യ കൈ​ലാ​സ പ​ര്‍​വ​ത​ത്തി​ല്‍ ക​ഠി​ന ത​പ​സ് ചെ​യ്തു. ശി​വ​ന്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ആ​ഗ്ര​ഹം ചോ​ദി​ച്ചു. പ​ര​മ​ശി​വ​ന്‍റെ സ​ത്ത​യു​ടെ ദി​വ്യ​വും അ​ജ​യ്യ​വു​മാ​യ പ്ര​തി​നി​ധാ​ന​മാ​യ ആ​ത്മ​ലിം​ഗ​ത്തെ ല​ങ്ക​യി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ന്‍ അ​നു​വാ​ദം ചോ​ദി​ച്ചു.

അ​ത്ത​രം ശ​ക്തി കൈ​വ​രി​ച്ചാ​ലു​ള്ള ഭ​വി​ഷ്യ​ത്തു​ക​ളെ​ക്കു​റി​ച്ച് ഋ​ഷി​മാ​രും ദേ​വ​ന്മാ​രും മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടും രാ​വ​ണ​ന്‍ ഉ​റ​ച്ചു​നി​ന്നു. രാ​വ​ണ​ന്‍റെ ആ​ഗ്ര​ഹം സാ​ധി​ച്ചു​കൊ​ടു​ക്കാ​മെ​ന്നു ശി​വ​ന്‍ സ​മ്മ​തി​ച്ചു, എ​ന്നാ​ല്‍, ഒ​രു വ്യ​വ​സ്ഥ മു​ന്നോ​ട്ടു​വ​ച്ചു. ല​ങ്ക​യി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യി​ല്‍ ആ​ത്മ​ലിം​ഗം നി​ല​ത്തു വ​യ്ക്ക​രു​ത്. ഭൂ​മി​യെ സ്പ​ര്‍​ശി​ച്ചാ​ല്‍, അ​ത് അ​വി​ടെ ഉ​റ​ച്ചു​പോ​കും.

രാ​വ​ണ​ന്‍റെ മോ​ഹം

ആ​ത്മ​ലിം​ഗ​വും വ​ഹി​ച്ചു​കൊ​ണ്ട് രാ​വ​ണ​ന്‍ യാ​ത്ര ആ​രം​ഭി​ച്ചു. രാ​വ​ണ​ന്‍ ആ​ത്മ​ലിം​ഗം കൈ​വ​ശം വ​ച്ച​ത് നാ​ശ​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്നു ദേ​വ​ന്മാ​ര്‍ ഭ​യ​ന്നു. ലോ​ക​ത്തെ സം​ര​ക്ഷി​ക്കാ​ന്‍ അ​വ​ർ മ​ഹാ​വി​ഷ്ണു​വി​ന്‍റെ സ​ഹാ​യം തേ​ടി. പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച മ​ഹാ​വി​ഷ്ണു ഗ​ണ​പ​തി​ക്കു മാ​ത്ര​മേ ന​ട​പ്പാ​ക്കാ​നാ​വൂ എ​ന്നു പ​റ​ഞ്ഞു. എ​ല്ലാ​വ​രും ഗ​ണ​പ​തി​യോ​ട് അ​പേ​ക്ഷി​ച്ചു. അ​ങ്ങ​നെ ബ്രാ​ഹ്‌​മ​ണ ബാ​ല​ന്‍റെ വേ​ഷ​ത്തി​ല്‍ ഗ​ണ​പ​തി ഗോ​ക​ര്‍​ണ​ത്തി​ലെ​ത്തി.

രാ​വ​ണ​ന്‍ ഗോ​ക​ര്‍​ണ​ത്തി​ന​ടു ത്തെ​ത്തി​യ​പ്പോ​ള്‍, മ​ഹാ​വി​ഷ്ണു സു​ദ​ര്‍​ശ​ന ച​ക്രം ഉ​പ​യോ​ഗി​ച്ച് സൂ​ര്യ​നെ മ​റ​ച്ചു. പ്രാ​ർ​ഥ​ന​ക​ള്‍ ന​ട​ത്തു​മ്പോ​ള്‍ രാ​വ​ണ​ന്‍ ആ​ചാ​ര​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​മെ​ന്ന് മ​ഹാ​വി​ഷ്ണു​വി​നു ന​ന്നാ​യി അ​റി​യാ​മാ​യി​രു​ന്നു. സൂ​ര്യ​ന്‍ മ​റ​ഞ്ഞ​തോ​ടെ സാ​യാ​ഹ്ന ച​ട​ങ്ങു​ക​ള്‍ ന​ട​ത്താ​ന്‍ സ​മ​യ​മാ​യെ​ന്ന് രാ​വ​ണ​ൻ ക​രു​തി. ആ ​സ​മ​യ​ത്താ​ണ് രാ​വ​ണ​ന്‍ ബ്രാ​ഹ്‌​മ​ണ ബാ​ല​നെ (ഗ​ണേ​ശ​നെ) കാ​ണു​ന്ന​ത്. പ്രാ​ര്‍​ഥ​ന ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​രും​വ​രെ ആ​ത്മ​ലിം​ഗം കൈ​യി​ല്‍ പി​ടി​ക്കാ​മോ​യെ​ന്നു രാ​വ​ണ​ന്‍ കു​ട്ടി​യോ​ടു ചോ​ദി​ച്ചു.

ത​നി​ക്കു ഭാ​രം താ​ങ്ങാ​ന്‍ ക​ഴി​യും​വ​രെ അ​ങ്ങ​നെ ചെ​യ്യാ​മെ​ന്നും ക​ഴി​യാ​തെ വ​ന്നാ​ല്‍, മൂ​ന്നു ത​വ​ണ രാ​വ​ണ​നെ വി​ളി​ക്കാ​മെ​ന്നും ആ ​സ​മ​യ​ത്തു രാ​വ​ണ​നു വ​രാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ ലിം​ഗം ഭൂ​മി​യി​ല്‍ സ്ഥാ​പി​ക്കു​മെ​ന്നും ഗ​ണ​പ​തി പ​റ​ഞ്ഞു. രാ​വ​ണ​ന്‍ സ​മ്മ​തി​ച്ചു. രാ​വ​ണ​ന്‍ പ്രാ​ര്‍​ഥ​ന​ക​ള്‍​ക്കാ​യി പോ​യി. രാ​വ​ണ​ന്‍ പ്രാ​ര്‍​ഥ​ന​യി​ല്‍ മു​ഴു​കി​യി​രി​ക്കു​ന്ന അ​വ​സ​ര​ത്തി​ല്‍ ഗ​ണ​പ​തി മൂ​ന്നു ത​വ​ണ രാ​വ​ണ​ന്‍റെ പേ​ര് വി​ളി​ച്ചു. എ​ന്നി​ട്ട് ലിം​ഗം ഭൂ​മി​യി​ല്‍ പ്ര​തി​ഷ്ഠി​ച്ച് അ​പ്ര​ത്യ​ക്ഷ​നാ​യി.

കു​പി​ത​നാ​യ രാ​ജാ​വ്

തി​രി​കെ​യെ​ത്തി​യ​പ്പോ​ള്‍ രാ​വ​ണ​ന്‍ ക​ണ്ട കാ​ഴ്ച ആ​ത്മ​ലിം​ഗം ഭൂ​മി​യി​ല്‍ ഉ​റ​ച്ചി​രി​ക്കു​ന്ന​താ​ണ്. കു​പി​ത​നാ​യ രാ​ക്ഷ​സ​രാ​ജാ​വ് അ​തു വ​ലി​ച്ചെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും അ​ന​ക്കാ​ന്‍ പോ​ലും ക​ഴി​ഞ്ഞി​ല്ല.

ഉ​ദ്യ​മ​ത്തി​ല്‍ പ​രാ​ജി​ത​നാ​യ രാ​വ​ണ​ന്‍ ശി​വ​ലിം​ഗ​ത്തി​ന്‍റെ അ​പാ​ര​മാ​യ ശ​ക്തി​മൂ​ലം അ​തി​നു മ​ഹാ​ബ​ല എ​ന്നു പേ​രി​ട്ടു. പി​ന്നീ​ട​ത് മ​ഹാ​ബ​ലേ​ശ്വ​ര എ​ന്ന​റി​യ​പ്പെ​ട്ടു. മ​ഹാ​ബ​ലേ​ശ്വ​ര്‍ ക്ഷേ​ത്ര​ത്തി​ലെ ലിം​ഗം രാ​വ​ണ​ന്‍ ല​ങ്ക​യി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച ആ​ത്മ​ലിം​ഗ​മാ​ണെ​ന്നു വി​ശ്വ​സി​ക്ക​പ്പെ​ടു​ന്നു.

മാ​ന്പ​ഴം പ​ശു​വി​ന്

ഗോ​ക​ര്‍​ണം എ​ന്നു പ്ര​ദേ​ശ​ത്തി​നു പേ​രു വ​ന്ന​തി​നു​ള്ള ക​ഥ​ക​ളി​ൽ പ്ര​ധാ​നം ഭാ​ഗ​വ​ത പു​രാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്. ഇ​വി​ടെ ആ​ത്മ​വേ​ദ​ന്‍ എ​ന്നൊ​രു ബ്രാ​ഹ്‌​മ​ണ​ന്‍ ജീ​വി​ച്ചി​രു​ന്നു. കു​ട്ടി​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​ൽ ദുഃ​ഖി​ത​നാ​യ ആ​ത്മ​വേ​ദ​ന്‍ പ്രാ​ര്‍​ഥി​ക്കാ​നാ​യി വ​ന​ത്തി​ലേ​ക്കു പോ​യി. അ​വി​ടെ ഒ​രു സ​ന്യാ​സി​യെ ക​ണ്ടു​മു​ട്ടി. സ​ന്യാ​സി ഒ​രു മാ​മ്പ​ഴം അ​ദ്ദേ​ഹ​ത്തി​നു ന​ല്‍​കു​ക​യും ഇ​തു ഭാ​ര്യ ക​ഴി​ച്ചാ​ല്‍ സ​ന്താ​ന​ല​ബ്ദി ഉ​ണ്ടാ​വു​മെ​ന്ന് പ​റ​യു​ക​യും ചെ​യ്തു. ബ്രാ​ഹ്‌​മ​ണ​ന്‍ വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി മാ​മ്പ​ഴം ഭാ​ര്യ​യ്ക്കു ന​ല്‍​കി. എ​ന്നാ​ല്‍, പ്ര​സ​വ​വേ​ദ​ന പേ​ടി​യാ​യി​രു​ന്ന ധു​ന്ധു​ലി അ​തു ക​ഴി​ച്ചി​ല്ല.

അ​വ​ര്‍ അ​തു പ​ശു​വി​നു ന​ല്‍​കി. ഒ​ടു​വി​ല്‍ പ​ശു ഒ​രു മ​നു​ഷ്യ​ക്കു​ഞ്ഞി​നു ജ​ന്മം ന​ല്‍​കി. എ​ന്നാ​ല്‍, ചെ​വി​ക​ള്‍ പ​ശു​വി​ന്‍റേ​തു പോ​ലെ​യാ​യി​രു​ന്നു. ഗോ​വി​ന്‍റേ​തു പോ​ലെ​യു​ള്ള ക​ര്‍​ണം(​ചെ​വി) ഉ​ള്ള​തി​നാ​ല്‍ കു​ട്ടി​ക്കു ഗോ​ക​ര്‍​ണ​ന്‍ എ​ന്നു പേ​രി​ട്ടു. അ​ങ്ങ​നെ​യാ​ണ് ഈ ​പ്ര​ദേ​ശ​ത്തി​നു ഗോ​ക​ര്‍​ണം എ​ന്നു പേ​രു​വ​ന്ന​ത​ത്രേ.

ടൂ​റി​സം

പ്രാ​ചീ​ന ഗ്ര​ന്ഥ​ങ്ങ​ളി​ലും ശി​ലാ​ലി​ഖി​ത​ങ്ങ​ളി​ലും ഗോ​ക​ര്‍​ണ​ത്തെ​പ്പ​റ്റി പ​രാ​മ​ര്‍​ശ​മു​ണ്ട്. അ​റ​ബി​ക്ക​ട​ലി​ന്‍റെ തീ​ര​ത്താ​യ​തി​നാ​ല്‍ ഒ​രു പ്ര​ധാ​ന വാ​ണി​ജ്യ തു​റ​മു​ഖ​മാ​യും ഗോ​ക​ര്‍​ണം മാ​റി. ക​ദം​ബ​ര്‍, ചാ​ലൂ​ക്യ​ര്‍, വി​ജ​യ​ന​ഗ​ര സാ​മ്രാ​ജ്യം, മ​റാ​ത്ത രാ​ജാ​ക്ക​ന്മാ​ര്‍ എ​ന്നി​വ​രെ​ല്ലാം പ​ല കാ​ല​ങ്ങ​ളി​ൽ ഗോ​ക​ര്‍​ണ​ത്ത് ആ​ധി​പ​ത്യം പു​ല​ര്‍​ത്തി​യി​രു​ന്നു.

ശി​വ​രാ​ത്രി​യും കാ​ര്‍​ത്തി​ക പൂ​ര്‍​ണി​മ​യും മ​ഹാ​ബ​ലേ​ശ്വ​ര്‍ ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന ആ​ഘോ​ഷ​ങ്ങ​ളാ​ണ്. യോ​ഗ​യ്ക്കും മെ​ഡി​റ്റേ​ഷ​നു​മാ​യി ആ​ളു​ക​ള്‍ ഇ​വി​ടേ​ക്ക് എ​ത്തു​ന്നു. ബീ​ച്ച് ടൂ​റി​സ​ത്തി​ന്‍റെ ഒ​രു പ്ര​ധാ​ന കേ​ന്ദ്രം​കൂ​ടി​യാ​ണ് ഈ ​പ്ര​ദേ​ശം. ഒ​രേ​സ​മ​യം ആ​ത്മീ​യ പാ​ര​മ്പ​ര്യ​വും ആ​ധു​നി​ക​ത​യും സ​മ്മേ​ളി​ക്കു​ന്ന ഇ​ടം. ഓം ​ബീ​ച്ച്, കു​ഡ്‌​ലി ബീ​ച്ച്, പാ​ര​ഡൈ​സ് ബീ​ച്ച് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ബീ​ച്ചു​ക​ൾ.

അ​ജി​ത് ജി. ​നാ​യ​ർ