നീ​രാ​ളി ഭൂ​മി​യെ ഭ​രി​ക്കു​മോ..?
എ​ണ്ണ​മ​റ്റ അ​സ്തി​ത്വ ഭീ​ഷ​ണി​ക​ളു​മാ​യാ​ണു മ​നു​ഷ്യ​വം​ശം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. സ​മ​സ്ത മേ​ഖ​ല​യി​ലേ​ക്കും ‌പ്ര​വേ​ശി​ക്കു​ന്ന കൃ​ത്രി​മ​ബു​ദ്ധി​യു​ടെ ഭീ​ഷ​ണി മു​ത​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ ഭ​യാ​ന​ക​മാ​യ അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ വ​രെ മ​നു​ഷ്യ​രു​ടെ നി​ല​നി​ൽ​പ്പി​നു ഭീ​ഷ​ണി​യാ​കു​ന്നു. ഇ​തി​നെ​യെ​ല്ലാം അ​തി​ജീ​വി​ക്കാ​നു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ളും മ​റ്റു പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്പോ​ൾ​ത്ത​ന്നെ ശാ​സ്ത്ര​ജ്ഞ​ർ കൗ​തു​ക​ക​ര​മാ​യ ചി​ല ചോ​ദ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു. മ​നു​ഷ്യ​നു വം​ശ​നാ​ശം സം​ഭ​വി​ച്ചാ​ൽ പി​ന്നെ ഏ​തു ജീ​വി​വ​ർ​ഗം ഭൂ​മി​യു​ടെ ആ​ധി​പ​ത്യ​ത്തി​ലേ​ക്ക് ഉ​യ​രും? നി​ങ്ങ​ൾ എ​പ്പോ​ഴെ​ങ്കി​ലും അ​ങ്ങ​നെ ചി​ന്തി​ച്ചി​ട്ടു​ണ്ടോ?

ഇ​താ​ണ് ആ ​ജീ​വി

മ​നു​ഷ്യാ​ന​ന്ത​ര കാ​ല​ഘ​ട്ട​ത്തി​ൽ ഭൂ​മി​യി​ൽ അ​തി​ജീ​വി​ക്കാ​നും അ​ഭി​വൃ​ദ്ധി പ്രാ​പി​ക്കാ​നും ശേ​ഷി​യു​ള്ള ജീ​വി​ക​ളെ​ക്കു​റി​ച്ചു ഗ​വേ​ഷ​ക​ർ അ​ന്വേ​ഷി​ച്ചു. ഏ​തു ജീ​വി​വ​ർ​ഗ​മാ​കും ഭൂ​മി​യി​ൽ ആ​ധി​പ​ത്യം നേ​ടു​ക? വി​വി​ധ ജീ​വി​ക​ളു​ടെ പേ​രു​ക​ൾ മു​ന്നോ​ട്ടു​വ​യ്ക്കു​ന്പോ​ഴും അ​വ​രി​ൽ ഏ​റെ​പ്പേ​രു​ടെ​യും അ​ഭി​പ്രാ​യ​ത്തി​ൽ "നീ​രാ​ളി'​യാ​ണ് ഒ​ന്നാ​മ​തു​ള്ള​ത്. ബു​ദ്ധി​ശ​ക്തി​ക്കും വൈ​ദ​ഗ്ധ്യ​ത്തി​നും പേ​രു​കേ​ട്ട ജീ​വി​വ​ർ​ഗ​മാ​ണ് നീ​രാ​ളി. ഏ​തു സാ​ഹ​ച​ര്യ​വു​മാ​യും പൊ​രു​ത്ത​പ്പെ​ടാ​ൻ ഇ​തി​നാ​കും.
ഈ ​ക​ട​ൽ​ജീ​വി​ക്കു സ​വി​ശേ​ഷ​മാ​യ നി​ര​വ​ധി ക​ഴി​വു​ക​ളു​ണ്ട്. സ​ങ്കീ​ർ​ണ​മാ​യ നാ​ഡീ​വ്യൂ​ഹം, പ്ര​ശ്‌​ന​പ​രി​ഹാ​ര ശേ​ഷി, ഗ്ര​ഹി​ക്കാ​നും ന​വീ​ക​ര​ണ​ത്തി​നു​മു​ള്ള ക​ഴി​വ് തു​ട​ങ്ങി​യ​വ മ​റ്റെ​ല്ലാ ജീ​വി​ക​ളി​ൽ​നി​ന്നും നീ​രാ​ളി​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു.

ബു​ദ്ധി​ശ​ക്തി

നീ​രാ​ളി​ക​ൾ​ക്കു ന​ല്ല ബു​ദ്ധി​ശ​ക്തി​യും പ​ര​സ്പ​രം ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നു​ള്ള വൈ​ദ​ഗ്ധ്യ​വും ജി​ജ്ഞാ​സ​യും ക​ഴി​വു​മു​ണ്ടെ​ന്ന് ഓ​ക്‌​സ്‌​ഫ​ഡ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ പ്ര​ഫ​സ​ർ ടിം ​കോ​ൾ​സ​ൺ പ​റ​യു​ന്നു. വി​ഭി​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് അ​തി​വേ​ഗം പൊ​രു​ത്ത​പ്പെ​ടാ​ൻ ക​ഴി​യു​ന്ന ജീ​വി​ക​ളി​ൽ ഒ​ന്നാ​ണ് നീ​രാ​ളി​വ​ർ​ഗം. യ​ഥാ​ർ​ഥ വ​സ്തു​ക്ക​ളും വെ​ർ​ച്വ​ൽ വ​സ്തു​ക്ക​ളും ത​മ്മി​ൽ തി​രി​ച്ച​റി​യാ​ൻ ഇ​വ​യ്ക്കു ക​ഴി​യു​മ​ത്രേ. പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്കാ​നും പ​രി​സ്ഥി​തി​യു​മാ​യി ഇ​ട​പ​ഴ​കാ​നും സ​ങ്കീ​ർ​ണ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​നും ആ​ഴ​ക്ക​ട​ൽ മു​ത​ൽ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ വ​രെ വൈ​വി​ധ്യ​മാ​ർ​ന്ന ആ​വാ​സ​വ്യ​വ​സ്ഥ​ക​ളി​ൽ അ​ഭി​വൃ​ദ്ധി പ്രാ​പി​ക്കാ​നും നീ​രാ​ളി​ക്കു ക​ഴി​യു​മെ​ന്നും കോ​ൾ​സ​ൺ പ​റ​ഞ്ഞു.


പി.​ടി. ബി​നു