വി​ൻ​സെ​ന്‍റ് വ​ലി​യ​വീ​ട്ടി​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് അ​നു​ശോ​ചി​ച്ചു
Thursday, October 2, 2025 4:52 PM IST
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ(​കെ​എ​ഡി) സ​ജീ​വ അം​ഗ​വും സം​ഗീ​ത​ജ്ഞ​നു​മാ​യ വി​ൻ​സെ​ന്‍റ് വ​ലി​യ​വീ​ട്ടി​ലി​ന്‍റെ (70) നി​ര്യാ​ണ​ത്തി​ൽ കെ​എ​ഡി അ​നു​ശോ​ചി​ച്ചു.

വി​ൻ​സെ​ന്‍റി​ന്‍റെ വി​യോ​ഗം ഡാ​ള​സി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് വ​ലി​യൊ​രു ന​ഷ്‌​ട​മാ​ണ്. കെ​എ​ഡി​യു​ടെ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ങ്ക് വ​ലു​താ​യി​രു​ന്നു. അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഒ​രു ക​ലാ​കാ​ര​ൻ എ​ന്ന നി​ല​യി​ൽ നി​ര​വ​ധി പ​രി​പാ​ടി​ക​ളി​ൽ അ​ദ്ദേ​ഹം ത​ന്‍റെ ക​ഴി​വ് തെ​ളി​യി​ച്ചു.


അ​മേ​രി​ക്ക​യി​ലെ​ങ്ങു​മു​ള്ള മ​ല​യാ​ളി സാം​സ്കാ​രി​ക വേ​ദി​ക​ളി​ൽ വി​ൻ​സെ​ന്‍റ് നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക യാ​ത്ര​യ്ക്ക് ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​യി എ​ന്നും നി​ല​നി​ൽ​ക്കു​മെ​ന്ന് കെ​എ​ഡി ഭാ​ര​വാ​ഹി​ക​ൾ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ കു​റി​ച്ചു.

ദുഃ​ഖി​ത​രാ​യ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും കെ​എ​ഡി ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡും അം​ഗ​ങ്ങ​ളും അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം അ​റി​യി​ച്ചു.
">