ഡാളസ്: വിൻസെന്റ് വലിയവീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തൃശൂർ ഒല്ലൂർ സ്വദേശിയാണ്. അമേരിക്കയിലെ കലാ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു.
ഗാർലൻഡ് സീറോമലബാർ കത്തോലിക്കാ പള്ളിയിലെ ഗായക സംഘത്തിന് നേതൃത്വം നൽകിയിട്ടുണ്ട്. കെ.ജെ. യേശുദാസിനൊപ്പം ഗാനമേളകളിൽ കീബോർഡിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്.
വിൻസെന്റിന്റെ വിയോഗത്തിൽ ഡാളസ് ഫോർട്ട്വർത്ത് കലാ സാംസ്കാരിക സാമൂഹ്യ മേഖലയിലെ സംഘാടകർ അനുശോചനം രേഖപ്പെടുത്തി.