ലീ​ലാ പോ​ൾ​സ​ൺ ഫ്ലോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ചു
Monday, September 29, 2025 1:12 PM IST
ഫ്ലോ​റി​ഡ: തൃ​ശൂ​ർ നെ​ല്ലി​ക്കു​ന്ന് കൂ​നം​പ്ലാ​ക്ക​ൽ കു​ടും​ബാ​ഗം പ​രേ​ത​നാ​യ പോ​ൾ​സ​ൺ ഡേ​വി​ഡി​ന്‍റെ ഭാ​ര്യ ലീ​ലാ പോ​ൾ​സ​ൺ (73) ഫ്ലോ​റി​ഡ​യി​​ലെ ഒ​ർ​ലൻഡോ​യി​ൽ അ​ന്ത​രി​ച്ചു. തൃ​ശൂ​ർ ക​ണ്ണാ​റ കു​ഴി​യാ​മ​റ്റം കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: ഡേ​വി​ഡ് പോ​ൾ​സ​ൺ (ഫ്ലോ​റി​ഡ), തോം​സ​ൺ പോ​ൾ​സ​ൺ (കാ​ന​ഡ). മ​രു​മ​ക്ക​ൾ: ഡോ. ​ജോ​യ്സ് പോ​ൾ​സ​ൺ, ബ്ലെ​സി തോം​സ​ൺ.


സം​സ്കാ​ര ശു​ശ്രൂ​ഷ ​ശ​നി​യാ​ഴ്ച രാ​വി​ലെ 9.30ന് ​ഐപിസി ഒ​ർ​ലൻഡോ ദൈ​വ​സ​ഭ​യി​ൽ (11531 Winter garden Vineland Rd, Orlando, FL 32836) സീ​നി​യ​ർ ശു​ശ്രൂ​ഷ​ക​ൻ പാ​സ്റ്റ​ർ ജേ​ക്ക​ബ് മാ​ത്യു​വി​ന്‍റെ ചു​മ​ത​ല​യി​ൽ ആ​രം​ഭി​ക്കു​ന്ന​തും തു​ട​ർ​ന്ന് 12.30ന് റോ​സ് ഹി​ൽ സെ​മി​ത്തേ​രി​യി​ൽ (1615 old boggy creek) സം​സ്കാ​രം ന​ട​ത്ത​പ്പെ​ടു​ന്ന​തു​മാ​ണ്.
">