ഡാ​ള​സി​ൽ അ​ന്ത​രി​ച്ച കെ.​സി. വ​ർ​ഗീ​സി​ന്‍റെ പൊ​തു​ദ​ർ​ശ​നം വ്യാ​ഴാ​ഴ്ച
Thursday, October 2, 2025 4:37 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: ഡാ​ള​സി​ൽ അ​ന്ത​രി​ച്ച കോ​ട്ട​യം കൊ​ല്ലാ​ട് ക​ണി​യാം​പൊ​യ്ക​യി​ൽ കു​ടും​ബാം​ഗ​മാ​യ കെ.​സി. വ​ർ​ഗീ​സി​ന്‍റെ പൊ​തു​ദ​ർ​ശ​നം വ്യാ​ഴാ​ഴ്ച ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ഒ​മ്പ​ത് വ​രെ ക​രോ​ൾ​ട്ട​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലാ​ണ് പൊ​തു​ദ​ർ​ശ​നം.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ക​രോ​ൾ​ട്ട​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ സം​സ്കാ​ര ശു​ശ്രൂ​ഷ ന​ട​ക്കും. പ​രേ​ത​ൻ ക​രോ​ൾ​ട്ട​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​കാം​ഗ​മാ​ണ്.


ഭാ​ര്യ: ലീ​ലാ​മ്മ (കോ​ട്ട​യം ഒ​ള​ശ കൈ​ത​യി​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: ബോ​ബി ജോ​സ​ഫ്, റൂ​ബി വ​ർ​ഗീ​സ്, ന​വീ​ൻ വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: സ്റ്റാ​ൻ​ലി ജോ​സ​ഫ്, ജ​നി വ​ർ​ഗീ​സ്.
">