നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മ ഭ​ദ്രാ​സ​ന സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘ​വാ​ര ക​ൺ​വ​ൻ​ഷ​ൻ ഇ​ന്നു​മു​ത​ൽ
Monday, September 29, 2025 1:04 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മ ഭ​ദ്രാ​സ​ന സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘ​വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന സെ​ന്‍റ​ർ എ ​സം​ഘ​വാ​ര ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന് മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ രാ​ത്രി ഏ​ഴ് മു​ത​ൽ 8.30 വ​രെ ഡാ​ള​സ്, ഒ​ക്‌​ല​ഹോ​മ മാ​ർ​തോ​മ്മ ദേ​വാ​ല​യ​ങ്ങ​ളി​ൽ വ​ച്ച് ന​ട​ക്കും.

റ​വ. എ​ബ്ര​ഹാം വി. ​സാം​സ​ൺ (വി​കാ​രി, ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് എം​ടി​സി), റ​വ. റെ​ജി​ൻ രാ​ജു (വി​കാ​രി, സെ​ന്‍റ് പോ​ൾ​സ് എം​ടി​സി, മെ​സ്ക്വി​റ്റ്), ജോ​യ് പു​ല്ലാ​ട് എ​ന്നി​വ​ർ ക​ൺ​വ​ൻ​ഷ​നി​ൽ വ​ച​ന ശു​ശ്രു​ഷ നി​ർ​വ​ഹി​ക്കും.


എ​ല്ലാ​വ​രെ​യും ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ റ​വ. എ​ബ്ര​ഹാം വി. ​സാം​സ​ൺ, ഷാ​ജി എ​സ് രാ​മ​പു​രം, അ​ല​ക്സ് കോ​ശി എ​ന്നി​വ​ർ അ​റി​യി​ച്ചു.
">