ഹൂ​സ്റ്റ​ണി​ന് വ​ട​ക്ക് വി​മാ​നം ത​ക​ർ​ന്നു; പൈ​ല​റ്റും യാ​ത്ര​ക്കാ​ര​നും മ​രി​ച്ചു
Thursday, October 2, 2025 12:51 PM IST
പി.പി. ചെ​റി​യാ​ൻ
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ന് വ​ട​ക്ക് സ്പ്രിം​ഗി​ലു​ള്ള ഡേ​വി​ഡ് വെ​യ്ൻ ഹു​ക്സ് എ​യ​ർ​പോ​ർ​ട്ടി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് പൈ​ല​റ്റും ഒ​രു യാ​ത്ര​ക്കാ​ര​നും മ​രി​ച്ചു. ഇ​ര​ട്ട എ​ഞ്ചി​ൻ സെ​സ്ന 340 വി​മാ​ന​മാ​ണ് റ​ൺ​വേ​യു​ടെ തെ​ക്കേ അ​റ്റ​ത്ത് ത​ക​ർ​ന്നു​വീ​ണ് തീ​പി​ടി​ച്ച​ത്.

പ​റ​ന്നു​യ​ർ​ന്ന ഉ​ട​ൻ എ​ഞ്ചി​ൻ ത​ക​രാ​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പൈ​ല​റ്റ് വി​മാ​നം തി​രി​ച്ചി​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്ന് ടെ​ക്സ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് പ​ബ്ലി​ക് സേ​ഫ്റ്റി അ​റി​യി​ച്ചു.


മ​രി​ച്ച ര​ണ്ട് പേ​രും മു​തി​ർ​ന്ന പൗ​ര​ന്മാ​രാ​യ ഒ​രു സ്ത്രീ​യും പു​രു​ഷ​നു​മാ​ണ്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ കാ​ടു​ക​ളി​ലും മ​ര​ത്തോ​ട്ട​ത്തി​ലും തീ ​പ​ട​ർ​ന്നു.

ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്‌​ട്രേ​ഷ​നും (എ​ഫ്എ​എ) നാ​ഷ​ണ​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ സേ​ഫ്റ്റി ബോ​ർ​ഡും (എ​ൻ​ടി​എ​സ്ബി) സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
">