ന​വ​രാ​ത്രി മ​ഹോ​ത്സ​വ ആ​ഘോ​ഷ​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ൺ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം
Monday, September 29, 2025 10:58 AM IST
ശ​ങ്ക​ര​ൻ​കു​ട്ടി
ഹൂ​സ്റ്റ​ൺ: ന​വ​രാ​ത്രി മ​ഹോ​ത്സ​വ ആ​ഘോ​ഷ​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ൺ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം. 22ന് ​ആ​രം​ഭി​ച്ച ച​ട​ങ്ങു​ക​ൾ 30 വ​രെ നീ​ണ്ടു​നി​ൽ​ക്കും. ദു​ർ​ഗാ ദേ​വി​ക്കും ഒ​മ്പ​ത് ദി​വ്യ​രൂ​പ​ങ്ങ​ൾ​ക്കും സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ൽ വി​ശ്വാ​സി​ക​ൾ പ​ങ്കു​ചേ​രും.

മൂ​ന്ന് ദി​വ​സം ദു​ർ​ഗാ ദേ​വി​യു​ടെ​യും മൂ​ന്ന് ദി​വ​സം ല​ക്ഷ്മി​ദേ​വി​യു​ടെ​യും മൂ​ന്ന് ദി​വ​സം സ​ര​സ്വ​തി ദേ​വി​യു​ടെ​യും നാ​മ​ജ​പ മ​ന്ത്ര​ധ്വ​നി​ക​ളാ​ൽ ക്ഷേ​ത്രാ​ങ്ക​ണം നി​റ​യും. ഇ​തി​ൽ ദേ​വി​യു​ടെ ഒ​ൻ​പ​ത് രൂ​പ ഭാ​വ​ങ്ങ​ളാ​ണ് ദ​ർ​ശി​ക്കു​ന്ന​ത്.

പ​ത്താം ദി​വ​സം വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ ഗു​രു​ക്ക​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​രം​ഭം ന​ട​ക്കും. പ്ര​ത്യേ​ക പൂ​ജ​ക​ൾ, ഹോ​മ​ങ്ങ​ൾ, ഭ​ക്തി പാ​രാ​യ​ണ​ങ്ങ​ൾ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കും.


ദൈ​നം​ദി​ന അ​ല​ങ്കാ​രം, ദേ​വി​യു​ടെ അ​ർ​ച്ച​ന, ഭ​ജ​ന​ക​ൾ, പ്ര​ഭാ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഭ​ക്ത​ർ​ക്ക് അ​വ​സ​രം ല​ഭ്യ​മാ​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ. ​സു​ബി​ൻ ബാ​ല​കൃ​ഷ്ണ​നും വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​രാം​ദാ​സ് ക​ണ്ട​ത്തും അ​റി​യി​ച്ചു.

പ്ര​ശ​സ്ത​രാ​യ ക​ലാ​കാ​ര​ന്മാ​രു​ടെ ക്ലാ​സി​ക്ക​ൽ നൃ​ത്തം, സം​ഗീ​തം, സാം​സ്കാ​രി​ക പ്ര​ക​ട​ന​ങ്ങ​ൾ എ​ന്നി​വ​യും ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും.
">