കു​രു​വി​ള ജോ​ർ​ജ് ആ​യ്യ​ൻ​കോ​വി​ൽ ഡ​ബ്ലി​ൻ കൗ​ണ്ടി​യി​ലെ പീ​സ് ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ത​നാ​യി
Monday, February 10, 2025 2:41 PM IST
റോ​ണി കു​രി​ശി​ങ്ക​ൽ​പ​റ​മ്പി​ൽ
ഡ​ബ്ലി​ൻ: കു​രു​വി​ള ജോ​ർ​ജ് അ​യ്യ​ൻ​കോ​വി​ൽ ഡ​ബ്ലി​ൻ കൗ​ണ്ടി​യി​ലെ പീ​സ് ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ത​നാ​യി. മി​നി​സ്ട്രി ഓ​ഫ് ജ​സ്റ്റീ​സി​ന്‍റെ ഹോ​ണ​റ​റി നി​യ​മ​ന​മാ​ണ് പീ​സ് ക​മ്മീ​ഷ​ണ​ർ.

സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള, സ​മ​ദ​ർ​ശി​ത്വ​വും നി​യ​മ​പ​ര​മാ​യ നൈ​പു​ണ്യ​വുമുള്ള വ്യ​ക്തി​ക​ൾ​ക്ക് മി​നി​സ്ട്രി ഓ​ഫ് ജ​സ്റ്റി​സ് പ്ര​മാ​ണ​ങ്ങ​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലും സ​ത്യ​പ്ര​സ്താ​വ​ന​ക​ൾ അം​ഗീ​ക​ര​ണ​വും വാ​റ​ന്‍റു​ക​ളും സ​മ​ൻ​സ് ന​ൽ​ക​ലും പോ​ലു​ള്ള ചു​മ​ത​ല​ക​ൾ കൈ​വ​ശം വ​യ്ക്കു​ന്ന ഹോ​ണ​റ​റി നി​യ​മ​ന​മാ​ണ് പീ​സ് ക​മ്മീ​ഷ​ണ​ർ.

നി​ല​വി​ൽ, കു​രു​വി​ള ജോ​ർ​ജ് അ​യ്യ​ങ്കോ​വി​ൽ ഫി​നെ ഗെ​യി​ൽ ഗെ​യ്ൽ നേ​താ​വും ട്രി​നി​റ്റി കോ​ളജ് ഡ​ബ്ലി​നി​ലെ എ​ഐ ഗ​വേ​ഷ​ക​നും ഒ​രു യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ​റി അം​ഗ​ത്തി​ന്‍റെ എ​ഐ ഉ​പ​ദേ​ശ​ക​നു​മാ​ണ്.


കൂ​ടാ​തെ, മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ സ​ജീ​വ അം​ഗ​മാ​ണ്. ഭ​ര​ണ​നേ​തൃ​ത്വം, സാ​ങ്കേ​തി​ക​വി​ദ്യ, സ​മൂ​ഹ​സേ​വ​നം എ​ന്നി​വ​യി​ലു​ള്ള വൈ​ദ​ഗ്ധ്യം അ​ദ്ദേ​ഹ​ത്തെ പീ​സ് ക​മ്മീ​ഷ​ണ​ർ എ​ന്ന പ​ദ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം നി​ർ​വ​ഹി​ക്കാ​ൻ കൂ​ടു​ത​ൽ യോ​ഗ്യ​നാ​ക്കു​ന്നു.

വ​ർ​ക്ക്ഡേ​യി​ലെ ഫു​ൾ​ടൈം സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻജിനിയറാ​യും അ​ദ്ദേ​ഹം ഡ​ബ്ലി​നി​ൽ ജോ​ലി ചെ​യ്യു​ന്നു.​ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വെ​ണ്ണി​ക്കു​ളം ആ​ണ് സ്വ​ദേ​ശം.