ജ​യി​ച്ചാ​ൽ മോ​ദി​യു​മാ​യു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തും: ട്രം​പ്
Friday, November 1, 2024 12:36 PM IST
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ ഇ​ന്ത്യ​യു​മാ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നു ഡൊ​ണാ​ൾ​ഡ് ട്രം​പ്. ത​ന്‍റെ എ​തി​രാ​ളി​യും യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ക​മ​ലാ ഹാ​രി​സും പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും യു​എ​സി​ലും ലോ​ക​മെ​മ്പാ​ടു​മു​ള്ള ഹി​ന്ദു​ക്ക​ളെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും ട്രം​പ് ആ​രോ​പി​ച്ചു.

ബം​ഗ്ലാ​ദേ​ശി​ൽ ഹി​ന്ദു​ക്ക​ള​ട​ക്ക​മു​ള്ള ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​നേ​രേ ന​ട​ന്ന ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച ട്രം​പ് താ​നാ​ണു യു​എ​സി​ൽ അ​ധി​കാ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ ഇ​ത് സം​ഭ​വി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ലാ​യി​രു​ന്നു​വെ​ന്നു പ​റ​ഞ്ഞു.


ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ മ​ത​വി​രു​ദ്ധ നി​ല​പാ​ടു​ക​ളി​ൽ​നി​ന്ന് അ​മേ​രി​ക്ക​ൻ ഹി​ന്ദു വി​ഭാ​ഗ​ത്തെ സം​ര​ക്ഷി​ക്കു​മെ​ന്നും ട്രം​പ് എ​ക്‌​സി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. റി​പ്പ​ബ്ലി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യ ട്രം​പ് നേ​ര​ത്തെ ഇ​ന്ത്യ​യ്ക്ക് ദീ​പാ​വ​ലി ആ​ശം​സ​ക​ൾ നേ​ർ​ന്നി​രു​ന്നു.