ഭ​ര​ത​ക​ല തി​യ​റ്റേ​ഴ്സ് ഡാ​ള​സിന്‍റെ നാ​ട​കം "സ്ഥ​ല​ത്തെ പ്ര​ധാ​ന ക​ല്യാ​ണം' അ​ര​ങ്ങിലേക്ക്
Friday, November 1, 2024 3:18 PM IST
അ​ന​ശ്വ​രം മാ​മ്പി​ള്ളി
ഡാ​ള​സ്: ഭ​ര​ത​ക​ല തി​യ​റ്റേ​ഴ്സ് ഡാ​ള​സ് അ​ണി​യി​ച്ചൊ​രു​ക്കു​ന്ന നാ​ട​കം "സ്ഥ​ല​ത്തെ പ്ര​ധാ​ന ക​ല്യാ​ണം' ന്യൂ​യോ​ർ​ക്ക് കേ​ര​ള സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ക്കും. ലാ​ന സാ​ഹി​ത്യോ​ത്സ​വ​ത്തി​നോ​ട്‌ അ​നു​ബ​ന്ധി​ച്ച് വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ ക​ഥ​യി​ലെ ദാ​ർ​ശ​നി​ക​വും മാ​ന​വി​ക​വു​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ ഇ​ഷ്ടാ​നു​സൃ​ത​മാ​ക്കി സ്നേ​ഹ​ത്തി​ന്‍റെ വി​ശു​ദ്ധ​മാ​യ വെ​ളി​ച്ച​മാ​യി മാ​റു​ന്ന​താ​ണ് നാ​ട​ക​ത്തി​ന്‍റെ ഇ​തി​വൃ​ത്തം.

നാ​ട​ക ര​ച​ന ബി​ന്ദു ടി​ജി, സം​വി​ധാ​നം ഹ​രി​ദാ​സ്‌ ത​ങ്ക​പ്പ​ൻ, സ​ഹ​സം​വി​ധാ​നം അ​ന​ശ്വ​രം മാ​മ്പി​ള്ളി, പ​ശ്ചാ​ത്ത​ല സം​ഗീ​തം ഷാ​ലു ഫി​ലി​പ്പ്, ബാ​ന​ർ ഭ​ര​ത​ക​ല തി​യ​റ്റേ​ഴ്സ് ഡാ​ള​സ്, സ്പോ​ൺ​സ​ർ ടോം ​ജോ​ർ​ജ് കോ​ലെ​ത്ത്(​കെ​ൽ​ട്രോ​ൺ ടാ​ക്സ്), പോ​സ്റ്റ​ർ ഡി​സൈ​ൻ റി​ജോ തോ​മ​സ്.


അ​ര​ങ്ങ​ത്ത് മീ​നു ഏ​ലി​സ​ബ​ത്ത്, ബി​ന്ദു ടി​ജി, ജോ​സ് ഓ​ച്ചാ​ലി​ൽ, ഷാ​ജു ജോ​ൺ, സാ​മൂ​വ​ൽ യോ​ഹ​ന്നാ​ൻ, ഷാ​ജി മാ​ത്യു, ബാ​ജി ഓ​ടം​വേ​ലി, ഹ​രി​ദാ​സ്‌ ത​ങ്ക​പ്പ​ൻ, അ​ന​ശ്വ​രം മാ​മ്പി​ള്ളി എ​ന്നി​വ​രാ​ണ്.

ഗൃ​ഹാ​തു​ര സ്മ​ര​ണ​ക​ളു​ണ​ര്‍​ത്തു​ന്ന ഈ ​നാ​ട​ക അ​വ​ത​ര​ണം ബ​ഷീ​റി​ന്‍റെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ഊ​ഷ്മ​ള ആ​വി​ഷ്കാ​ര​മാ​യി​രി​ക്കും എ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം കേ​ര​ള സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചാ​ണ് നാ​ട​കം ആ​ദ്യം അ​ര​ങ്ങി​ലെ​ത്തു​ന്ന​ത്.