ഫൊ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ: പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​വം​ബ​ർ ഒ​ന്പ​തി​ന്
Friday, November 1, 2024 4:02 PM IST
അ​നി​ൽ ആ​റ​ന്മു​ള
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ണലി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​വം​ബ​ർ ഒ​ന്പ​തി​ന് ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കും. ഫൊ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​നെ ന​യി​ക്കാ​ൻ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​ണ് മു​ന്നോ​ട്ടു​വ​ന്നി​രി​ക്കു​ന്ന​ത്.

സം​ഘ​ട​ന​യ്ക്ക് സാ​ർ​വ​ദേ​ശീ​യ മു​ഖം ന​ൽ​കു​ക എ​ന്ന കാ​ഴ്ച​പ്പാ​ടി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. 22 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ഇ​തി​ന​കം ത​ന്നെ അം​ഗ​സം​ഘ​ട​ന​ക​ൾ മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ണ്ട്. യു​വാ​ക്ക​ളും സ്ത്രീ​ക​ളും സം​രം​ഭ​ക​രും ഉ​ൾ​പ്പ​ടെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ക​ഴി​വു​തെ​ളി​യി​ച്ച​വ​രെ​യാ​ണ് സം​ഘ​ട​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പ​രി​ച​യ സ​മ്പ​ന്ന​രാ​യ സ​ണ്ണി മ​റ്റ​മ​ന(​പ്ര​സി​ഡ​ന്‍റ്), എ​ബ്ര​ഹാം ഈ​പ്പ​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സ​ണ്ണി ജോ​സ​ഫ് (ട്രെ​ഷ​റ​ർ), ക​ല ഷാ​ഹി (ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റിം​ഗ് ചെ​യ​ർ പേ​ഴ്സ​ൺ), റ​ജി കു​ര്യ​ൻ(ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ഓ​​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റു​പ​തം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ആ​യി​രി​ക്കും 2024-26 വ​ർ​ഷ​ത്തി​ൽ സംഘടനയെ ന​യി​ക്കു​ക.


ന​വം​ബ​ർ ഒ​ന്പ​തി​ന് ന​ട​ക്കു​ന്നത് ഫൊ​ക്കാ​ന ഇന്‍റ​ർ​നാ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​മാ​ണെ​ങ്കി​ലും സംഘടനയെ സ്നേ​ഹി​ക്കു​ന്ന എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ​ത്ര​ക്കു​റി​പ്പി​ൽ ഭാരവാഹികൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റോബർട്ട് അരീച്ചിറ - 845 309 6849, ഡോ. ​അ​ജു ഉ​മ്മ​ൻ - 347 869 7641.