ഫൊ​ക്കാ​ന ന്യൂ​യോ​ര്‍​ക്ക് മെ​ട്രോ റീ​ജി​യ​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച
Friday, November 1, 2024 10:39 AM IST
ന്യൂ​യോ​ർ​ക്ക്: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ എ​ക്കാ​ല​ത്തെ​യും വ​ലി​യ ശ​ക്തി സ്‌​ത്രോ​ത​സു​ക​ളി​ലൊ​ന്നാ​യ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ടൈ​സ​ൺ സെ​ൻ​ട്ര​ലി​ൽ (26 N Tyson Ave ,Floral Park, NY 11001) വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ട് അ​ര​ങ്ങേ​റു​മെ​ന്നു റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ജി തോ​മ​സ് അ​റി​യി​ച്ചു.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. കൗ​ണ്ടി ലെ​ജി​സ്‌​ലേ​റ്റ​ർ ഡോ . ​ആ​നി പോ​ൾ ചീ​ഫ് ഗ​സ്റ്റ് ആ​യി പ​ങ്കെ​ടു​ന്ന പ​രി​പാ​ടി​യി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യോ​ടൊ​പ്പം ഫൊ​ക്കാ​ന​യു​ടെ സ​മു​ന്ന​ത നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും.

കാ​ലോ​ചി​ത​മാ​യ മാ​റ്റ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ണ്ട് ഫൊ​ക്കാ​ന ഇ​ന്ന് അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട സം​ഘ​ട​ന​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഓ​രോ റീ​ജി​യ​ണി​ലു​മു​ള്ള പ്ര​വ​ർ​ത്ത​നം കു​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​ത്.


ന്യൂ​യോ​ർ​ക്ക് റീ​ജി​യ​ൺ ഫൊ​ക്കാ​ന​യു​ടെ ഒ​രു ക​രു​ത്താ​ണ്. ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന റീ​ജ​ണ​ൽ ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ജി തോ​മ​സ്, റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി ഡോ​ൺ തോ​മ​സ്, ട്ര​ഷ​ർ മാ​ത്യു തോ​മ​സ്, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ജി​ൻ​സ് ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ലാ​ജി തോ​മ​സ് - 516 849 0368, ഡോ​ൺ തോ​മ​സ് - 516 993 0697, ജി​ൻ​സ് ജോ​സ​ഫ് - 646 725 1.