ന്യൂയോർക്ക്: ന്യൂയോർക്കിലെ ഗുരുദ്വാരയിൽ പ്രാർഥനയ്ക്കെത്തിയ യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവിനെ ഖലിസ്ഥാൻ അനുകൂലികൾ തടഞ്ഞു. ന്യൂയോർക്കിലെ ഹിക്സ്വില്ലെ ഗുരുദ്വാരയിലാണ് സംഭവം.
ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപ്പാതകത്തിലും സിഖ്സ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) നേതാവ് ഗുര്പത്വന്ത് സിംഗ് പന്നുവിനെ കൊല്ലാൻ ശ്രമിച്ചതിലും തരൺജിതിന് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.