ഷിക്കാഗോ മലയാളി അസോസിയേഷൻ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക
Friday, June 9, 2023 2:12 AM IST
ജോഷി വള്ളിക്കളം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ 2023–25 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളുടെ ഓഗസ്റ്റ് 6ന് നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി സ്ഥാനാർഥി നാമനിർദ്ദേശ പത്രിക ജൂൺ 15 ഓടുകൂടി സമർപ്പിക്കേണ്ടതാണ്. ബോർഡിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നവർ ജനുവരി 1, 2022 നു മുൻപായി അംഗത്വം ഉണ്ടായിരിക്കണം.

എക്സിക്യൂട്ടീവ് നാമനിർദ്ദേശം സമർപ്പിക്കുന്നവർ ഒരു ടേം ബോർഡിൽ സർവീസുണ്ടായിരുന്നവരായിരിക്കണം. ഷിക്കാഗോ മലയാളി അസോസിയേഷൻ അംഗത്വമുള്ളവർ മറ്റു പാരലൽ സംഘടനകളുടെ ഭാരവാഹിത്വമോ ഫോമ / ഫൊക്കാന ഡെലിഗേറ്റായി മറ്റു പാരലൽ സംഘടനകളെ പ്രതിനിധീകരിച്ചിട്ടുള്ളവരോ അസോസിയേഷന്‍റെ അംഗത്വത്തിൽ നിന്നും മാറ്റപ്പെട്ടിട്ടുള്ളതും അവർക്ക് തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ളതുമാണ്. ബോർഡംഗമായി നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതോടൊപ്പം 100 ഡോളർ, എക്സിക്യൂട്ടീവ് അംഗമായി നാമനിർദേശ പത്രിക സമർപ്പിക്കുന്നവർ 250 ഡോളർ നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

നാമനിർദ്ദേശ പത്രിക ഷിക്കാഗോ മലയാളി അസോസിയേഷൻ (www.chicagomalayaleeassociation.org) എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിക്കുന്ന ഫീസ് ChicagoMalayaleeAssociation എന്ന പേരിൽ നൽകേണ്ടതാണ്. തപാലിലൂടെയോ നേരിട്ടോ സമർപ്പിക്കുന്ന നാമനിർദേശ പത്രിക ജൂൺ 28നു തുറന്നു പരിശോധിക്കുന്നത് സ്ഥാനാർത്ഥിയോ, സ്ഥാനാർത്ഥികളുടെ പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിലായിരിക്കും.

നാമനിർ‍ദ്ദേശ പത്രിക സമർപ്പിക്കേണ്ട വിലാസം : Stanly Kalarickamury, 2108 Franklin Drive, Glenview, IL 60026 അയക്കുകയോ നേരിട്ടോ സമർപ്പിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് :സ്റ്റാൻലി കളരിക്കമുറി –847 877 3316 , ജോഷി വള്ളിക്കളം –312 685 6749 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.