മു​ഖ്യ​മ​ന്ത്രി​യു​ടെ ന്യൂ​യോ​ർ​ക്ക് സ​ന്ദ​ർ​ശ​ന​ത്തി​നു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി
Saturday, May 27, 2023 12:38 PM IST
റോയി മുളകുന്നം
ന്യൂ​യോ​ർ​ക്ക്: ജൂ​ൺ 9, 10, 11 തീ​യ​തി​ക​ളി​ൽ ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കു​ന്ന ലോ​ക കേ​ര​ള​സ​ഭ​യു​ടെ അ​മേ​രി​ക്ക​ൻ മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സു​ര​ക്ഷ​ക്കാ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്നു.

ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി സ​മ്മേ​ള​ന​ത്തി​ന്‍റെ സം​ഘാ​ട​ക സ​മി​തി പ്ര​സി​ഡ​ന്‍റ് മ​ന്മ​ഥ​ൻ നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റും ഡ​യ​മ​ണ്ട് സ്പോ​ൺ​സ​റു​മാ​യ ഡോ.​ബാ​ബു സ്റ്റീ​ഫ​ൻ, ഹോ​സ്പ്പി​റ്റാ​ലി​റ്റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പോ​ൾ ക​റു​ക​പ്പ​ള്ളി എ​ന്നി​വ​ർ കോ​ൺ​സു​ലാ​ർ ജ​ന​റ​ലി​ന്‍റെ പ്രോ​ട്ടോ​കോ​ൾ ഓ​ഫീ​സ​മാ​രു​മാ​യും ക​മ്യൂ​ണി​റ്റി കോ​ൺ​സു​ലാ​ർ വി​ജ​യ് ന​മ്പ്യാ​റു​മാ​യും ച​ർ​ച്ച ന​ട​ത്തി.


എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തു​ന്ന​ത് മു​ത​ലു​ള്ള എ​ല്ലാ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും കോ​ൺ​സി​ലേ​റ്റിന്‍റെ മേ​ൽ നോ​ട്ട​ത്തി​ലാ​യി​രി​ക്കും.