സ്റ്റെ​ഫി ഔ​സേ​പ്പിന്‍റെ പൊ​തു​ദ​ർ​ശ​നം വ്യാ​ഴാ​ഴ്ച
Friday, June 28, 2024 3:42 AM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: പ്ര​സ​വ​ത്തെ തു​ട​ര്‍​ന്ന് അ​യ​ർ​ല​ൻ​ഡി​ൽ മ​ര​ണ​മ​ട​ഞ്ഞ മ​ല​യാ​ളി ന​ഴ്സ് സ്റ്റെ​ഫി ഔ​സേ​പ്പി​ന്‍റെ(33) പൊ​തു​ദ​ർ​ശ​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് മൂ​ത​ൽ എ​ട്ട് വ​രെ ട്രെ​ലി മ​ക് ഗെ​ല്ലി​ഗോ​ട്ട് ഫ്യൂ​ണ​റ​ല്‍ ഹോ​മി​ല്‍ ന​ട​ക്കും.

സം​സ്കാ​ര​ശ്രു​ശൂ​ഷ​യു​ടെ ഭാ​ഗ​മാ​യി വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് ന​ട​ക്കു​ന്ന പ്രാ​ർ​ഥ​ന​ക​ൾ​ക്ക് ഫാ. ​മാ​ത്യു കെ. ​മാ​ത്യു​വും മ​റ്റു വൈ​ദീ​ക​രും കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

ലീ​മെ​റി​ക് ആ​ബി​ഫീ​ലെ​യി​ൽ താ​മ​സി​ക്കു​ന്ന വ​യ​നാ​ട് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി സ്വ​ദേ​ശി ബൈ​ജു സ്ക​റി​യ​യു​ടെ ഭാ​ര്യ​യാ​ണ് സ്റ്റെ​ഫി. കെ​റി സ​ർ​വ​ക​ലാ​ശാ​ല ഹോ​സ്പി​റ്റ​ലി​ലെ സ്റ്റാ​ഫ് ന​ഴ്സാ​യി​രു​ന്നു.

കെ​റി ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​നും കെ​റി ജ​ന​റ​ല്‍ ഹോ​സ്പി​റ്റ​ല്‍ മാ​നേ​ജ്മെ​ന്‍റും സ​ഭാ​സ​മൂ​ഹ​ത്തോ​ടൊ​പ്പം ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും. സം​സ്കാ​രം പി​ന്നീ​ട് കേ​ര​ള​ത്തി​ൽ ന​ട​ക്കും.