വത്തിക്കാൻ പൂർണമായും സൗരോർജത്തിലേക്ക്
Friday, June 28, 2024 11:53 AM IST
വ​ത്തി​ക്കാ​ൻ​ സി​റ്റി: വ​ത്തി​ക്കാ​ൻ സി​റ്റി​യി​ലെ പ്ര​ധാ​ന വൈ​ദ്യു​തി സ്രോ​ത​സാ​യി സൗ​രോ​ർ​ജം ഉ​പ​യോ​ഗി​ക്കാ​നു​ള്ള ക​ർ​മ​പ​ദ്ധ​തി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ്ര​ഖ്യാ​പി​ച്ചു. ഇ​റ്റാ​ലി​യ​ൻ സ​ർ​ക്കാ​രു​മാ​യി ചേ​ർ​ന്നു പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ വ​ത്തി​ക്കാ​നി​ലെ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് മാ​ർ​പാ​പ്പ നി​ർ​ദേ​ശം ന​ൽ​കി.

റോ​മി​നു പു​റ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന വ​ത്തി​ക്കാ​ൻ സി​റ്റി​യു​ടെ ഭാ​ഗ​മാ​യ സാ​ന്താമ​രി​യ ഡി ​ഗ​ലേ​റി​യ​യി​ലെ ഭൂ​മി​യാ​യി​രി​ക്കും സൗ​രോ​ർ​ജ ഉ​ത്പാ​ദ​ന​ത്തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക. അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു​ള്ള വാ​ത​ക പു​റം​ത​ള്ള​ൽ കു​റ​യ്ക്കു​ന്ന സു​സ്ഥി​ര വി​ക​സ​ന മാ​തൃ​ക​യി​ലേ​ക്ക് നാം ​മാ​റേ​ണ്ട​തു​ണ്ടെ​ന്ന് മാ​ർ​പാ​പ്പ നേ​ര​ത്തെ​ത​ന്നെ ലോ​ക​ത്തെ പ​ല​കു​റി ഉ​ദ്ബോ​ധി​പ്പി​ച്ചി​രു​ന്നു.

പ്ര​മു​ഖ കാ​ർ​ നി​ർ​മാ​ണ ക​ന്പ​നി​യാ​യ വോ​​ക്സ്‌​വാ​ഗ​ണു​മാ​യി സ​ഹ​ക​രി​ച്ച് വ​ത്തി​ക്കാ​നി​ൽ ഇ​ല​ക്‌​ട്രി​ക് കാ​റു​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്.

ഹ​രി​ത​വാ​ത​ക സം​സ്കാ​രം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് രാ​ജ്യാ​ന്ത​ര സ​മൂ​ഹ​ത്തോ​ട് ആ​ഹ്വാ​നം ചെ​യ്ത ബ​ന​ഡി​ക്‌​ട് പ​തി​നാ​റാ​മ​ൻ മാ​ർ​പാ​പ്പ ത​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് വ​ത്തി​ക്കാ​നി​ലെ പോ​ൾ ആ‌​റാ​മ​ൻ ഹാ​ളി​ന്‍റെ മ​ട്ടു​പ്പാ​വി​ൽ 2,400 സൗ​രോ​ർ​ജ പാ​ന​ലു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു.