അ​ബു​ദാ​ബി​യി​ൽ നാ​ട​ക​രാ​വു​ക​ൾ​ക്കു തു​ട​ക്ക​മാ​കു​ന്നു
Saturday, December 21, 2024 8:04 AM IST
അനിൽ സി. ഇടിക്കുള
അ​ബു​ദാ​ബി: ഇ​നി നാ​ട​ക​പ്രേ​മി​ക​ളു​ടെ ഇ​ഷ്ട്ട​നാ​ളു​ക​ൾ വ​ര​വാ​യി. കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ അ​ങ്ക​ണ​ത്തി​ൽ പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വം വെള്ളിയാഴ്ച രാത്രി എട്ടിന് ആ​രം​ഭി​ക്കും. ജ​നു​വ​രി 20 വ​രെ നീ​ളു​ന്ന നാ​ട​കോ​ത്സ​വ​ത്തി​ൽ യുഎഇയി​ലെ പ്ര​മു​ഖ നാ​ട​ക സം​ഘ​ങ്ങ​ൾ ഒ​രു​ക്കു​ന്ന ഒ​ന്പ​ത് നാ​ട​ക​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്.

ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ ജെ​മി​നി ബി​ൽ​ഡിം​ഗ് മെ​റ്റീ​രി​യ​ൽ മാ​നേ​ജിംഗ് ഡ​യ​റ​ക്ട​ർ ഗ​ണേ​ഷ് ബാ​ബു മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. കെഎ​സ്‌സി പ്ര​സി​ഡ​ന്‍റ് ബീ​രാ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെഎ​സ് സി ​ബാ​ല​വേ​ദി കൂ​ട്ടു​കാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​ക​ഗാ​ന​മേ​ള​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ഡോ.​ ശ്രീ​ജി​ത്ത് ര​മ​ണ​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ശ​ക്തി തി​യ​റ്റേ​ഴ്സ് അ​ബു​ദാ​ബി അ​വ​ത​രി​പ്പി​ക്കു​ന്ന ന്ധ ​അ​ബ​ദ്ധ​ങ്ങ​ളു​ടെ അ​യ്യ​രു​ക​ളി 23ന് ആ​ദ്യ നാ​ട​ക​മാ​യി അ​ര​ങ്ങേ​റും. വൈ​ശാ​ഖ് അ​ന്തി​ക്കാ​ടി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ പ​റു​ദീ​സ പ്ലേ ​ ഹൗ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന സീ​ക്രെ​ട്ട് ജ​നു​വ​രി മൂന്നിന് ​അ​ര​ങ്ങേ​റും .

സ​ലീ​ഷ് പ​ദ്മി​നിയു​ടെ സം​വി​ധാ​ന​ത്തി​ൽ അ​ൽ ഐ​ൻ മ​ല​യാ​ളി സ​മാ​ജം അ​വ​ത​രി​പ്പി​ക്കു​ന്ന നീ​ല​പ്പാ​യ​സം ജ​നു​വ​രി അഞ്ച്, ക്രീ​യേ​റ്റീ​വ് ക്ളൗ​ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന സാ​ജി​ദ് കൊ​ടി​ഞ്ഞി​യു​ടെ ​സി​ദ്ധാ​ന്തം അ​ഥ​വാ യു​ദ്ധാ​ന്ത്യം ജ​നു​വ​രി ഏഴിന്, അ​ഭി​മ​ന്യ വി​ന​യ​കു​മാ​റി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ മാ​സ് ഷാ​ർ​ജ​യു​ടെ ​ഫെ​മി​നി​സ്റ്റ് മാ​നി​ഫെ​സ്റ്റോ ജ​നു​വ​രി 10, തി​യ​റ്റ​ർ ദു​ബാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഒ.ടി. ഷാ​ജ​ഹാ​ന്‍റെ ​ജീ​വ​ന്‍റെ മാ​ലാ​ഖ ​ജ​നു​വ​രി 12,


എ​മി​ൽ മാ​ധ​വി​യു​ടെ സം​വി​ധാ​ന​ത്തി​ൽ അ​ൽ ഖൂ​സ് തി​യേ​റ്റ​ർ ഒ​രു​ക്കു​ന്ന ​രാ​ഘ​വ​ൻ ദൈ ജ​നു​വ​രി 14 ഡോ.​ സാം പ​ട്ടം​കി​രി​യു​ടെ സം​വി​ധാ​ന​ത്തി​ൽ ക​ന​ൽ ദു​ബാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ​ചാ​വു​പ​ടി​ക​ൾ ​ജ​നു​വ​രി 17, സു​രേ​ഷ് കൃ​ഷ്ന​യു​ടെ സം​വി​ധാ​ന​ത്തി​ൽ പ്ര​വാ​സി നാ​ട​ക സ​മി​തി അ​വ​ത​രി​പ്പി​ക്കു​ന്ന ​ശം​ഖു​മു​ഖം ​ജ​നു​വ​രി 18 എ​ന്നി​വ​യാ​ണ് മ​റ്റു നാ​ട​ക​ങ്ങ​ൾ .

അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​റി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ൽ രാ​ത്രി എട്ടിന് നാ​ട​ക​ങ്ങ​ൾ ആ​രം​ഭി​ക്കും. മ​ല​യാ​ള നാ​ട​ക​വേ​ദി​യി​ലെ പ്ര​ഗ​ൽ​ഭ​രാ​യ നാ​ട​ക പ്ര​വ​ർ​ത്ത​ക​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി എ​ത്തു​ന്നു​ണ്ട്. ജ​നു​വ​രി 20നു ​വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കും.