അ​ജ്പ​ക് മം​ഗ​ഫ് ഏ​രി​യ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു
Wednesday, December 18, 2024 4:29 PM IST
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ (അ​ജ്പ​ക്) മം​ഗ​ഫ് യൂ​ണി​റ്റ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു. അ​ജ്പ​ക് ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ ചു​മ​ത​ല​യു​ള്ള വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ വെ​ൺ​മ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ തോ​മ​സ് പൈ​നും​മൂ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​മ്പ​ള്ളി, ചെ​യ​ർ​മാ​ൻ രാ​ജീ​വ്‌ ന​ടു​വി​ലെ​മു​റി, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മാ​ത്യു ചെ​ന്നി​ത്ത​ല, എ. ​ഐ. കു​ര്യ​ൻ, ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് പ​രി​മ​ണം, വ​നി​ത വേ​ദി പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ സു​നി​ത ര​വി, സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള സെ​ക്ര​ട്ട​റി രാ​ഹു​ൽ ദേ​വ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.


തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യി​ൽ മം​ഗ​ഫ് ഏ​രി​യ ക​മ്മി​റ്റി ജോ​യി​ന്‍റ് ക​ൺ​വീ​നേ​ഴ്സ് ആ​യി ന​ന്ദു എ​സ്. ബാ​ബു, കോ​ര മാ​വേ​ലി​ക്ക​ര, ജ​യ കു​ട്ട​ൻ​പേ​രൂ​ർ, ശ​ര​ത് കു​ട​ശ​നാ​ട് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മം​ഗ​ഫ് ഏ​രി​യ ക​ൺ​വീ​ന​ർ ലി​നോ​ജ്‌ വ​ർ​ഗീ​സ് സ്വാ​ഗ​ത​വും ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ന​ന്ദു എ​സ്. ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.