കോ​യ​ന്പ​ത്തൂ​ർ: ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കു ആ​ശ്വാ​സ​വു​മാ​യി കോ​യ​ന്പ​ത്തൂ​ർ കോ​ർ​പ​റേ​ഷ​ൻ. മ​ഴ​യ​ത്തും വെ​യി​ല​ത്തും ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ ഏ​ർ​പ്പെ​ടു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു തോ​ളി​ൽ ധ​രി​ക്കാ​വു​ന്ന കു​ട- ഐ-​ബ്ര​ല്ല യാ​ണ് കോ​ർ​പ​റേ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം പൊ​ള്ളാ​ച്ചി റോ​ഡി​ലും സു​ന്ദ​ര​പു​രം പ്ര​ദേ​ശ​ത്തും ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ ഇ​തു ധ​രി​ച്ചാ​ണ് പ​ണി​യെ​ടു​ത്ത​ത്.

കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ ശി​വ​ഗു​രു പ്ര​ഭാ​ക​ര​ൻ ഇ​തു നേ​രി​ട്ടു പ​രി​ശോ​ധി​ക്കു​ക​യും തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭി​പ്രാ​യം തേ​ടു​ക​യും ചെ​യ്തു. കു​ട്ടി​ക​ൾ, യു​വാ​ക്ക​ൾ, മു​തി​ർ​ന്ന​വ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള​ള​വ​ർ​ക്കാ​യി കോ​യ​മ്പ​ത്തൂ​രി​ലെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യാ​ണ് ഐ-​ബ്ര​ല്ല നി​ർ​മി​ക്കു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.