മണ്ണാർക്കാട്: തെങ്കര പഞ്ചായത്തിലെ മണലടി കാട്ടിലപ്പാടത്തുനിന്നും കാണാതായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മണലടി കാട്ടിലപ്പാടം പൂവക്കോടൻ ലിയാക്കത്തലി (40) യാണ് മരിച്ചത്.
പുഞ്ചക്കോട് ഭാഗത്തുള്ള കുളത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഏഴുമുതൽ കാണാതായിരുന്നു. തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണാർക്കാട് പോലീസ് കേസെടുത്തു.