വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം - ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത​യോ​ര​ത്തെ ചെ​ടി​ക​ളൊ​ക്കെ ഇ​പ്പോ​ൾ ഇ​ങ്ങ​നെ​യാ​ണ്. പൊ​ടിമൂ​ടി വ​ള​രാ​നാ​കാ​തെ വീ​ർ​പ്പു​മു​ട്ടു​ന്നു. റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ത്തെ വീ​ടു​ക​ളി​ലും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും സ്ഥി​തി മ​റി​ച്ച​ല്ല.

മ​ഴ പെ​യ്തി​ല്ലെ​ങ്കി​ൽ പൊ​ടിനി​റ​ഞ്ഞ് കോ​ടമ​ഞ്ഞി​റ​ങ്ങി​യ നി​ല​യി​ലാ​കും. തു​ലാ​മ​ഴ മ​റ്റി​ട​ങ്ങ​ളി​ലെ​ല്ലാം പെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ല​യി​ൽ മ​ഴ എ​ത്തി​യി​ട്ടി​ല്ല. ഇ​തി​നാ​ൽ റോ​ഡി​ൽ നി​ന്നു​ള്ള പൊ​ടിശ​ല്യ​വും രൂ​ക്ഷ​മാ​ണ്.

വീ​ടു​ക​ളു​ടെ ജ​നാ​ല​ക​ളും വാ​തി​ലു​ക​ളും തു​റ​ന്നി​ട്ടാ​ൽ പൊ​ടി​ത​ള്ളി​ക്ക​യ​റും. പൊ​ടിമൂ​ലം അ​ല​ർ​ജി രോ​ഗം ഉ​ണ്ടാ​കു​ന്ന​വ​രെ​ല്ലാം മാ​റിതാ​മ​സി​ക്കേ​ണ്ട ദു​ര​വ​സ്ഥ​യാ​ണ് ഈ ​സം​സ്ഥാ​ന​പാ​ത​യോ​ര​ത്തു​ള്ള​ത്. ക​ട​ക​ളി​ലെ സാ​ധ​ന​ങ്ങ​ളെ​ല്ലാം പൊ​ടി​യി​ൽ മു​ങ്ങി വ​ലി​യ ന​ഷ്ട​ങ്ങ​ളാ​ണ് ക​ച്ച​വ​ട​ക്കാ​ർ​ക്കും ഉ​ണ്ടാ​ക്കു​ന്ന​ത്. പാ​ത നാ​ലു​വ​രി​യാ​യി ന​വീ​ക​രി​ക്കു​ന്ന വ​ൻപ​ദ്ധ​തി വ​രു​ന്നു എ​ന്നൊ​ക്കെ പ​റ​ഞ്ഞ് ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യി റോ​ഡ് ന​ല്ല രീ​തി​യി​ൽ ടാ​റിം​ഗ് ന​ട​ത്താ​റി​ല്ല.

ഇ​തി​നാ​ൽ റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ഈ ​കു​ഴി​ക​ളി​ൽ ചാ​ടിക്ക​ട​ന്നാ​ണ് ച​ങ്ങ​ലക്കണ്ണി​പോ​ലെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന​ത്.

ന​ല്ല മ​ഴ​ക്കാ​ല​ത്ത് റോ​ഡി​ല്ലാ​ത്ത വി​ധം ത​ക​ർ​ന്ന​പ്പോ​ൾ കു​ഴി​ക​ളി​ൽ നി​റ​ച്ച ക്വാ​റി വേ​യ്സ്റ്റാ​ണ് ഇ​പ്പോ​ൾ മ​ഴ മാ​റി​യ​തോ​ടെ പൊ​ടി​യി​ൽ മു​ങ്ങി യാ​ത്ര​ക്കാ​ർ​ക്കും വീ​ട്ടു​കാ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​ത്. റോ​ഡ് ന​ല്ല രീ​തി​യി​ൽ റീ​ടാ​റിം​ഗ് ന​ട​ത്തി വാ​ഹ​ന യാ​ത്ര സു​ഗ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.