ചിറ്റൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ശൂരസംഹാര മഹോത്സവ കൊടിയേറ്റം
1466151
Sunday, November 3, 2024 6:43 AM IST
ചിറ്റൂർ: കുമാരനായക ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്കന്ദഷഷ്ടി ശൂരസംഹാരമഹോത്സവത്തിനു തുടക്കം കുറിച്ച് ഇന്നലെ ക്ഷേത്രാങ്കണത്തിൽ കൊടിയേറ്റം നടന്നു. പുലർച്ചെ ഗണപതിഹോമം , തുടർന്ന് മൂലസ്ഥാനത്ത് നിന്ന് വേൽകൊണ്ടുവരലും ദീപാരാധനയും നടന്നു. എല്ലാ ദിവസവും ക്ഷേത്രാങ്കണത്തിൽ ഭജന ഉണ്ടായിരിക്കും. വ്യാഴാഴ്ച രാവിലെ ഏഴിന് ഗജവീര അകമ്പടിയിൽ ചിറ്റൂർ ശോകനാശിനി പുഴയിൽനിന്നും തിരുമഞ്ജനം കൊണ്ടുവന്ന് അഭിഷേകപൂജ, തുടർന്ന് ദീപാരാധന.
ഉച്ചക്ക് രണ്ടിന് ശൂരസംഹാരചടങ്ങിന് തുടക്കം. രാത്രി 9 ന് ശോകനാശിനിയിൽ സ്വാമി നീരാടലും ക്ഷേത്രത്തിൽ ദീപാരാധനയും വെളളിയാഴ്ച രാവിലെ 11 ന് സ്വാമിതിരുകല്യാണം, തുടർന്ന് അന്നദാനം. വൈകുന്നേരം ഏഴിന് നാദസ്വര കച്ചേരി അകമ്പടിയിൽ പുഷ്പരഥം എഴുന്നെള്ളിപ്പോടെ ഏഴുദിവസം നീണ്ട ഉത്സവത്തിനു സമാപനമാകും.