ഷൊ​ർ​ണൂ​ർ: ഷൊ​ർ​ണൂ​ർ -നി​ല​മ്പൂ​ർ റെയി​ൽപാ​ത​യി​ൽ ര​ണ്ട് ക്രോ​സിം​ഗ് സ്റ്റേ​ഷ​നു​ക​ൾ കൂ​ടി വ​രും. കു​ലു​ക്ക​ല്ലൂ​ർ, മേ​ലാ​റ്റൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ത്. ഇ​തോ​ടുകൂ​ടി പാ​ത​യി​ൽ കൂ​ടു​ത​ൽ ട്രെയിനു​ക​ൾ ഓ​ടി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നുതു​ട​ങ്ങി. ഷൊ​ർ​ണൂ​ർ - നി​ല​മ്പൂ​ർ ഒ​റ്റ​വ​രി​പ്പാ​ത​യി​ൽ കൂ​ടു​ത​ൽ പാ​സ​ഞ്ച​ർ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന് മു​മ്പുത​ന്നെ യാ​ത്ര​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്ന​താ​ണ്.

നി​ല​വി​ൽ 7 ട്രെ​യി​നു​ക​ൾ ഷൊ​ർ​ണൂ​രി​ലേ​ക്കും 7 എ​ണ്ണം നി​ല​മ്പൂ​രി​ലേ​ക്കും എ​ന്നി​ങ്ങ​നെ ദി​വ​സേ​ന 14 ട്രെ​യി​നു​ക​ളാ​ണു സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

രാ​ത്രി 8.10 നാ​ണ് ഷൊ​ർ​ണൂ​രി​ൽനി​ന്നു നി​ല​മ്പൂ​രി​ലേ​ക്കു​ള്ള അ​വ​സാ​ന ട്രെ​യി​ൻ.

എ​ന്നാ​ൽ 7.47ന് ​ഷൊ​ർ​ണൂ​രി​ൽ എ​ത്തേ​ണ്ട ആ​ല​പ്പു​ഴ -ക​ണ്ണൂ​ർ എ​ക്സി​ക്യൂ​ട്ടീ​വ് എ​ക്സ്പ്ര​സ് ട്രെ​യി​ൻ വൈ​കു​മ്പോ​ൾ പ​ല​ർ​ക്കും നി​ല​മ്പൂ​രി​ലേ​ക്കു ട്രെ​യി​ൻ കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.
അ​ങ്ങാ​ടി​പ്പു​റം, വാ​ണി​യ​മ്പ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു നി​ല​വി​ൽ ക്രോ​സി​ംഗ് ഉ​ള്ള​ത്. കു​ലു​ക്ക​ല്ലൂ​ർ, മേ​ലാ​റ്റൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക്രോ​സി​ംഗ് യാ​ഥാ​ർ​ഥ്യ​മാ​കു​മ്പോ​ൾ 28 സ​ർ​വീ​സു​ക​ൾ​ക്കു വ​രെ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണു റെ​യി​ൽ​വേ​യു​ടെ പ​ഠ​നം.

കു​ലു​ക്ക​ല്ലൂ​രി​ൽ 16.15 കോ​ടി, മേ​ലാ​റ്റൂ​രി​ൽ 14.58 കോ​ടി രൂ​പ വീ​ത​മാ​ണ് ക്രോ​സി​ംഗ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​മ്പൂ​ർ-ഷൊ​ർ​ണൂ​ർ പാ​ത പൂ​ർ​ണ​മാ​യി വൈ​ദ്യു​തീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യ ശേ​ഷം മാ​ത്ര​മേ പു​തി​യ ട്രെ​യി​ൻ ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ എ​ന്നാ​ണു റെ​യി​ൽ​വേ​യു​ടെ മ​റു​പ​ടി.