കോ​യ​മ്പ​ത്തൂ​ർ: ഇ​ന്ത്യ​ൻ ക​ര​സേ​ന​യി​ലേ​ക്കു​ള്ള റി​ക്രൂ​ട്ട്‌​മെ​ന്‍റ് ക്യാ​മ്പി​ന് കോ​യ​മ്പ​ത്തൂ​ർ പോ​ലീ​സ് ട്രെ​യി​നിം​ഗ് സ്‌​കൂ​ൾ കാ​മ്പ​സി​ൽ തു​ട​ക്ക​മാ​യി. 16 വ​രെ ന​ട​ക്കു​ന്ന ക്യാ​മ്പി​ൽ എ​ല്ലാ ദി​വ​സ​വും സം​സ്ഥാ​ന അ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​ണ​യം ന​ട​ക്കും.

ആ​ദ്യ​ദി​വ​സം ശാ​രീ​രി​ക​ക്ഷ​മ​താ പ​രി​ശോ​ധ​ന​യും വൈ​ദ്യ​പ​രി​ശോ​ധ​ന​യും ന​ട​ത്തി. സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ, പാ​ച​ക​ക്കാ​ർ, ഹെ​യ​ർ​സ്റ്റൈ​ലി​സ്റ്റ് തു​ട​ങ്ങി വി​വി​ധ ജോ​ലി​ക​ൾ​ക്കാ​യാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്.

തെ​ല​ങ്കാ​ന, ഗു​ജ​റാ​ത്ത്, ഗോ​വ, പോ​ണ്ടി​ച്ചേ​രി, ല​ക്ഷ​ദ്വീ​പ്, തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള യു​വാ​ക്ക​ൾ​ക്ക് കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ ന​ട​ക്കും. ആ​ന്ധ്ര, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ൽ നാ​ളെ​യും മ​ഹാ​രാ​ഷ്ട്ര, രാ​ജ​സ്ഥാ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​റ്റ​ന്നാ​ളും ത​മി​ഴ്‌​നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ൽ 7, 8 തീ​യ​തി​ക​ളി​ൽ ര​ണ്ടു​ദി​വ​സ​വു​മാ​ണ് പ​രീ​ക്ഷ. 18 നും 30 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് ഒ​രു ഘ​ട്ട​മാ​യും 31 നും 42 ​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് മ​റ്റൊ​രു ഘ​ട്ട​മാ​യും പ​രീ​ക്ഷ ന​ട​ക്കും.