വ​ണ്ടി​ത്താ​വ​ളം: ടൗ​ൺ ശെ​ൽ​വ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​നോ​ടു​ചേ​ർ​ന്ന വൈ​ദ്യു​തി ട്രാ​ൻ​സ്ഫോ​ർ​മ​റി​നു ചു​റ്റും പാ​ഴ്ചെ​ടി​ക​ൾ വ​ള​ർ​ന്ന പ​ന്ത​ലി​ച്ച​തു ഉ​ട​ൻ ശു​ചീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്തം.

ക്ഷേ​ത്ര​ത്തി​നും നി​ന്നും മു​ന്ന​ടി ദൂ​ര​ത്തി​ൽ​മാ​ത്ര​മാ​ണ് ട്രാ​ൻ​സ് ഫോ​ർ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ഭാ​ത- വൈ​കു​ന്നേ​ര സ​മ​യ​ങ്ങ​ളി​ൽ നി​ര​വ​ധി​പേ​ർ ക്ഷേ​ത്ര​ത്തി​ൽ എ​ത്താ​റു​ണ്ട്.

മ​ഴ സ​മ​യ​ങ്ങ​ളി​ൽ ചെ​ടി​ക​ളി​ലൂ​ടെ വൈ​ദ്യു​തി ചോ​ർ​ച്ച​യു​ണ്ടാ​യാ​ൽ അ​പ​ക​ട​മു​ണ്ടാ​വു​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. ട്രാ​ൻ​സ്ഫോ​ർ​മ​റി​നു സ​മീ​പ​ത്താ​യാ​ണു ചി​റ്റു​ർ ഭാ​ഗ​ത്തേ​ക്കു​ള്ള​യാ​ത്ര​ക്കാ​ർ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​ത്.

ട്രാ​ൻ​ഫോ​ർ​മ​റി​ന്‍റെ വ​ട​ക്കു​വ​ശ​ത്താ​യി ത​പാ​ർ ഓ​ഫീ​സും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പ്ര​ദേ​ശ​ത്തു​ട​നീ​ളം ലൈ​ൻ​ട​ച്ചി​ലു​ള്ള മ​ര​ശി​ഖ​ര ങ്ങ​ൾ മു​റ​ച്ചു മാ​റ്റു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി വി​ത​ര​ണം നി​ർ​ത്താ​റു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​ർ ഈ ​ഭാ​ഗ​ത്തേ​ക്കു തി​രി​ഞ്ഞു​നോ​ക്കാ​റി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.