മ​ണ്ണാ​ർ​ക്കാ​ട്: ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം കു​മ​രം​പു​ത്തൂ​ർ ക​ല്ല​ടി ഹ​യ​ർ സെ​ക്ക​ൻ‌ഡറി സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ ര​ച​ന മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. ഈവ​ർ​ഷംമു​ത​ൽ ആ​രം​ഭി​ച്ച ഗോ​ത്ര​ക​ലാ നൃ​ത്ത​രൂ​പ​ങ്ങ​ളും അ​ര​ങ്ങേ​റി. ഉ​പ​ജി​ല്ല​യി​ലെ 172 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി ഏ​ഴാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥിക​ൾ 327 ഇ​ന​ങ്ങ​ളി​ലാ​യി 14 വേ​ദി​ക​ളി​ൽ മ​ത്സ​രി​ക്കും. 6 ന് ​ക​ലോ​ത്സ​വം സ​മാ​പി​ക്കും. നാ​ളെ വൈ​കു​ന്നേ​രം 4.30 ന് ​പൊ​തു വി​ദ്യാ​ഭ്യാ​സ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ എ. ​അ​ബൂ​ബ​ക്ക​ർ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

കോ​ഴി​ക്കോ​ട് എസിപി ​യും സി​നി​മ സം​വി​ധാ​യ​ക​നു​മാ​യ എ.എം. സി​ദ്ദിക്ക് മു​ഖ്യാ​ഥി​തി​യാ​യി പ​ങ്കെ​ടു​ക്കും. മ​ണ്ണാ​ർ​ക്കാ​ട് എഇഒ ​സി. അ​ബൂ​ബ​ക്ക​ർ ​അ​ധ്യ​ക്ഷ​നാകും. സ​മാ​പ​ന​സ​മ്മേ​ള​നം മ​ല​പ്പു​റം അ​ഡീ​ഷ​ണ​ൽ എ​സ്പി ​ഷ​ഫീ​ക് എം. ​റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഡിഇഒ ​സ​ലീ​ന ബീ​വി അ​ധ്യ​ക്ഷ​യാ​കും. എഇഒ ​സി. അ​ബൂ​ബ​ക്ക​ർ, ​ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം. ഷ​ഫീ​ക് റ​ഹ്മാ​ൻ, ​അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ ക​ൺ​വീ​ന​ർ എസ്.ആർ. ഹ​ബീ​ബു​ള്ള, ഹെ​ഡ്മി​സ്ട്ര​സ് മി​നിമോ​ൾ, മാ​നേ​ജ​ർ കെ.സി.കെ. ​സ​യ്യി​ദ​ലി, സി​ദ്ദി​ഖ് പാ​റോ​ക്കോ​ട്, സ്വീ​ക​ര​ണ​ക​മ്മി​റ്റി ക​ൺ​വീ​ന​ർ ബി​ജു ജോ​സ്, പ്ര​ച​ര​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ പി. ​ജ​യ​രാ​ജ​ൻ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ സ​ലീം നാ​ല​ക​ത്ത്, എം. ​പ്ര​ദീ​പ്‌, കെ.കെ. മ​ണി​ക​ണ്ഠ​ൻ, പി. ​യൂ​സു​ഫ് അ​റി​യി​ച്ചു.