മെഗാ ക്വിസ് മത്സരവും യുവജനസംഗമവും
1466620
Tuesday, November 5, 2024 2:17 AM IST
കൊല്ലങ്കോട്: വളർന്നുവരുന്ന തലമുറ ലഹരിയിൽനിന്ന് അകന്നുനിൽക്കാനുള്ള കരുത്തു നേടണമെന്നു റിട്ട. ജില്ലാ ജഡ്ജ് ടി. ഇന്ദിര പറഞ്ഞു. ഗാന്ധിജി അക്കാദമി സംഘടിപ്പിച്ച കേരള നന്മ മെഗാക്വിസ് മത്സരവും യുവജനസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അറിവു നേടാനും അതു പകർന്നുനൽകാനും കഴിയുന്നവരിലാണ് നാളെയുടെ പ്രതീക്ഷയെന്നും കൂട്ടി ച്ചേർത്തു. ഗാന്ധിജി അക്കാദമി ചെയർമാൻ ഷൈജു വെമ്പല്ലൂർ അധ്യക്ഷനായി. വാദ്യകലാകാരൻ കുനിശേരി ചന്ദ്രനു ഡോ. വിദ്യാധരൻ പ്രതിഭാ പുരസ്ക്കാരം സമ്മാനിച്ചു.
ഗായിക അനഘ സതീഷ് മുഖ്യാതിഥിയായി. റാങ്ക് ജേതാക്കളായ എം. മനീഷ, ശ്വേത ഉണ്ണി എന്നിവരെ ആദരിച്ചു. സുമേഷ് അച്യുതൻ, പി.ജെ. ദീപക്, ഷിജുദാസ് പെരുങ്കുന്നത്ത്, കെ. രാജേഷ് പ്രസംഗിച്ചു. വിജയികൾക്കു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.സി. വിനു സമ്മാനവിതരണം നടത്തി. അക്കാദമി സെക്രട്ടറി എ. റിയാസുദ്ദീൻ അധ്യക്ഷനായി. നിഷാ ബാലൻ, കെ. സുഭാഷ് പ്രസംഗിച്ചു.