മം​ഗ​ലം റോ​ഡ് ജം​ഗ്ഷ​നി​ൽ ഓ​ട്ടോ​കൾ കൂ​ട്ടി​യി​ടി​ച്ചു
Friday, March 29, 2024 1:13 AM IST
വ​ട​ക്കാ​ഞ്ചേ​രി: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് മം​ഗ​ലം റോ​ഡ് ജം​ഗ്ഷ​നി​ൽ പാ​സ​ഞ്ച​ർ ഓ​ട്ടോ​യും ഗു​ഡ്സ് ഓ​ട്ടോ​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അ​പ​ക​ടത്തിൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.

റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം മം​ഗ​ലം റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ​ ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വ​ട​ക്കാ​ഞ്ചേ​രി ഭാ​ഗ​ത്തു​നി​ന്നു മം​ഗ​ലം റോ​ഡി​ലേ​ക്ക് തി​രി​യു​ക​യാ​യി​രു​ന്ന ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ​യി​ലേ​ക്ക് തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന പാ​സ​ഞ്ച​ർ​ ഓ​ട്ടോ​ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഓ​ട്ടോ ഡ്രൈ​വ​ർ ബാ​ബു പ​റ​ഞ്ഞു. പാ​സ​ഞ്ച​ർ ഓ​ട്ടോ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു.

ഇ​യാ​ളെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഷൊർ​ണൂ​ർ സ്വ​ദേ​ശി​യാ​യ ദി​നേ​ശ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​ട്ടോ​റി​ക്ഷ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു . ഇ​രു​വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.