ഗു​രു​വാ​യൂ​രി​ൽ ദ​ർ​ശ​ന​ത്തി​ന് ഭ​ക്ത​ജ​നത്തി​ര​ക്ക്
Friday, March 29, 2024 1:13 AM IST
ഗു​രു​വാ​യൂ​ർ:​ വേ​ന​ല​വ​ധി തു​ട​ങ്ങി​യ​തോ​ടെ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​ന് ഭ​ക്ത​ജ​നത്തിര​ക്കേറി. ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ന​ലെ 64,59,271 രൂ​പ​യു​ടെ വ​ഴി​പാ​ടു​ക​ൾ ഭ​ക്ത​ർ ശീ​ട്ടാ​ക്കി. 42 വി​വാ​ഹ​ങ്ങ​ളും 456 കു​ട്ടി​ക​ൾ​ക്ക് ചോ​റൂ​ൺ വ​ഴി​പാ​ടും ന​ട​ന്നു.

ഭ​ക്ത​ർ 17,43,750 രൂ​പ​യു​ടെ തു​ലാ​ഭാ​രം വ​ഴി​പാ​ടു​ക​ൾ ന​ട​ത്തി. പാ​ൽ​പാ​യ​സം -6,57,294 രൂ​പ, നെ​യ് പാ​യ​സം -1,43,250 രൂ​പ, നെ​യ് വി​ള​ക്ക് ശീ​ട്ടാ​ക്കി​യു​ള്ള ദ​ർ​ശ​നം -15,63,500 രൂപ തു​ട​ങ്ങി​യ വ​ഴി​പാ​ടു​ക​ളാ​ണ് ന​ട​ത്തി​യ​ത്.​

പു​ല​ർ​ച്ചെ മു​ത​ൽ ത​ന്നെ ദ​ർ​ശ​ന​ത്തി​ന് നീ​ണ്ട വ​രി​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.​ രാ​വി​ലെ 9.30 മു​ത​ൽ കൊ​ടി​മ​ര​ത്തി​ന് മു​ന്നി​ലൂ​ടെ ഭ​ക്ത​രെ നേ​രി​ട്ട് നാ​ല​മ്പ​ല​ത്തി​ന​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ച്ചു.​ ഉ​ച്ച​പൂ​ജ ക​ഴി​ഞ്ഞ് ഉ​ച്ച​ക്ക് 2.15 നാ​ണ് ക്ഷേ​ത്ര ന​ടഅ​ട​ച്ച​ത്. തു​ട​ർ​ന്ന് 3.30ന് ​വീ​ണ്ടും തു​റ​ന്നു.

വേ​ന​ല​വ​ധി ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന​ലെ മു​ത​ൽ വൈ​കീട്ട് ക്ഷേ​ത്രന​ട ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തെ 3.30നാ​ണ് തു​റ​ക്കു​ന്ന​ത്. ​രാ​വി​ലെ ആ​റു മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടുവ​രെ വി​ഐ​പി ദ​ർ​ശ​നം നി​യ​ന്ത്രി​ച്ച​ത് സാ​ധാ​ര​ണ​ക്കാ​രാ​യ ഭ​ക്ത​ർ​ക്ക് ഉ​പ​കാ​ര പ്ര​ദ​മാ​യി.​

ഭ​ക്ത​രെ നേ​രി​ട്ട് നാ​ല​മ്പ​ല​ത്തി​ന​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ച്ച​തും വി​ഐ​പി ദ​ർ​ശ​നം നി​യ​ന്ത്രി​ച്ച​തും സാ​ധാ​ര​ണ ഭ​ക്ത​ർ​ക്ക് വ​രി നി​ൽ​ക്കു​ന്ന​തി​ന്‍റെ സ​മ​യ ദൈ​ർ​ഘ്യം കു​റ​ക്കാ​നാ​യി. അ​ടു​പ്പി​ച്ചു​ള്ള അ​വ​ധി ദി​ന​ങ്ങ​ൾ ആ​യ​തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ൽ ഭ​ക്ത​ജ​ന തി​ര​ക്കേ​റും.

ക്ഷേ​ത്രം ഡി​എ പി. ​മ​നോ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​വ​സ്വം ജീ​വ​ന​ക്കാ​രും സെ​ക്യൂ​രി​റ്റി​യും ചേ​ർ​ന്ന് ഭ​ക്ത​ർ​ക്ക് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി.